പോഷക കുറവുള്ള ആളുകള്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയിലെന്ന് യുഎന്‍ റിപ്പോര്‍ട്ട്

പോഷക കുറവുള്ള ആളുകള്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയിലെന്ന് യുഎന്‍ റിപ്പോര്‍ട്ട്

hungryലോകത്തില്‍ വിശപ്പനുഭവിക്കുന്ന നാലു പേരില്‍ ഒരാള്‍ ഇന്ത്യാക്കാരനാണെന്ന് യുഎന്‍ വാര്‍ഷിക ഹങ്കര്‍ റിപ്പോര്‍ട്ടിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.  ലോകത്തിലെ ഏറ്റവും കൂടുതല്‍ പോഷകാഹാര കുറവുള്ള ജനങ്ങള്‍ താമസ്സിക്കുന്നതും ഇന്ത്യയിലാണെന്ന് 2015ലെ ലോക ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ അവലോകനം ചൂണ്ടിക്കാട്ടുന്നു.
194.6 മില്യന്‍ വിശപ്പനുഭവിക്കുന്നവരുമായി ഇന്ത്യയാണ് ചൈനക്കാരെയുംകാള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. 138.8 മില്യന്‍ ജനങ്ങളാണ് ചൈനിയില്‍ വിശപ്പിനടിമകളായി കഴിയുന്നത്.
ആഫ്രിക്കയിലെ സബ് സഹാറന്‍ പ്രദേശങ്ങളിലാണ് ലോകത്തിലെ 23.2 ശതമാനം വിശപ്പനുഭവിക്കുന്നവര്‍ കഴിയുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഏഷ്യയിലെ വ്യത്യസ്ഥ പ്രദേശങ്ങളില്‍ ഈ സാഹചര്യങ്ങള്‍ക്ക് മാറ്റമുണ്ട്. കിഴക്കന്‍ പ്രദേശത്തെയും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെയും പോഷഹാകാര കുറവിന് വ്യത്യാസം സംഭവിച്ചിട്ടുണ്ട്. പൊതുശുതിത്വത്തിലും ശുദ്ധജലത്തിലുമുള്ള വളര്‍ച്ചയും സാമ്പത്തിക ഉയര്‍ച്ചയുമാണ് ഈ മാറ്റത്തിനുള്ള കാരണങ്ങള്‍.
എന്നാല്‍ തെക്കന്‍ ഏഷ്യകാര്‍ക്ക് 1990-92 കാലഘട്ടത്തെ അപേക്ഷിച്ച് കുട്ടികള്‍ക്കിടയിലെ തൂക്ക കുറവ് ഒരു പരിധി വരെ കുറയ്ക്കാനായി. 1990-92ല്‍ 210.1 മില്യന്‍ ജനങ്ങളാണ് പോഷഹാകാരക്കുറവ് നേരിട്ടതെങ്കില്‍ 2010-12ല്‍ അത് 189.9 മില്യന്‍ ജനങ്ങളായി കുറഞ്ഞു. 2014-16 വര്‍ഷങ്ങളില്‍ 194.6 മില്യനായും.
സ്ത്രീകളുടെയും കുട്ടികളുടെയും വികസനം ലക്ഷ്യം വച്ചുള്ള മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2005-06 വര്‍ഷങ്ങളിലെ 45.1 ശതമാനത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷമായപ്പൊഴേക്കും 30.7ശതമാനമായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്.
ശരിയായ രീതിയിലുള്ള വിറ്റാമിനുകളും പ്രോട്ടീനുകളും ശരീരത്തിന് ലഭിക്കാത്തതാണ് പോഷഹാകാര കുറവിന്റെ പ്രധാന കാരണം. ഇക്കാര്യം ശ്രദ്ധിച്ചാല്‍ ലോകത്തു നിന്ന് വിശപ്പു തുടച്ചു നീക്കാന്‍ സാധിക്കും, പ്രസിദ്ധ ശാസ്ത്രഞ്ജനായ എംഎസ് സ്വാമിനാഥന്‍ പറഞ്ഞു. അതോടൊപ്പം ശുദ്ധമായ കുടി വെള്ളവും പൊതു ശുചിത്വ നിലവാരവും ഉറപ്പു വരുത്തുക കൂടി ചെയ്യണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദാരിദ്രം തുടച്ചു നീക്കുന്നതിനുള്ള പരിപാടികള്‍ക്ക് ഊന്നല്‍ കൊടുക്കുന്നതിലുപരി പോഷക സമൃദമായ വിളകള്‍ നട്ടു വളര്‍ത്തണം. ഇത് ഇരുമ്പ്, വിറ്റാമിന്‍ എ, സിങ്ക്, അയഡിന്‍ പോലുള്ള സൂക്ഷമ പോഷകങ്ങള്‍ പ്രദാനം ചെയ്യും, സ്വാമിനാഥന്‍ പറഞ്ഞു..

You must be logged in to post a comment Login