പ്രകൃതിസംരക്ഷണസന്ദേശം പ്രചരിപ്പിച്ചുകൊണ്ട് വത്തിക്കാനില്‍ ലൈറ്റ്‌ഷോ

വത്തിക്കാന്‍: വിശുദ്ധവാതില്‍ തുറന്നപ്പോള്‍ മറ്റൊരു വര്‍ണ്ണക്കാഴ്ചക്കു കൂടിയാണ് വത്തിക്കാന്‍ സാക്ഷ്യം വഹിച്ചത്. മൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ ചിത്രങ്ങള്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ഭിത്തിയില്‍ മിന്നിമാഞ്ഞുകൊണ്ടിരുന്നു. ഫ്രാന്‍സിസ് പാപ്പയുടെ ഏറ്റവും പുതിയ ചാക്രികലേഖനമായ ലൗദാത്തോ സി യില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടു നടത്തിയ ലൈറ്റ്‌ഷോ ആയിരുന്നു അത്.

‘ഫിയറ്റ് ലക്‌സ്: ഇല്യൂമിനേറ്റിങ്ങ് ഔവര്‍ കോമണ്‍ ഹോം’ എന്ന പേരില്‍ നടത്തിയ ലൈറ്റ്‌ഷോ സംഘടിപ്പിച്ചത് നാഷണല്‍ ജിയോഗ്രഫിക് ചാനലിന്റെ നേതൃത്വത്തിലാണ്. മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന ഷോ സ്‌പോണ്‍സര്‍ ചെയ്തത് വേള്‍ഡ്ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ജിം യോങ് കിം ആണ്.

You must be logged in to post a comment Login