‘പ്രതിസന്ധിക്ക് പരിഹാരമുണ്ട്’

വത്തിക്കാന്‍: യൂറോപ്യന്‍ രാജ്യങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടെന്നും വിവേകം, ഉപവി, കാരുണ്യം തുടങ്ങിയ ക്രൈസ്തവ മൂല്യങ്ങളിലൂടെ അവയെ അതി ജീവിക്കാന്‍ സാധിക്കുമെന്നും വിയന്ന ആര്‍ച്ച്ബിഷപ്പ് ക്രിസ്റ്റോഫ് സ്‌കോണ്‍ബോണ്‍. യൂറോപ്യന്‍ അപ്പസ്‌തോലിക് കോണ്‍ഗ്രസ് സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുമ്പു മതിലുകളോ അതിര്‍ത്തികളോ അല്ല നാം നിര്‍മ്മിക്കേണ്ടത്. അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ വലിയ തോതിലുള്ള ചര്‍ച്ചകളും പ്രതികരണങ്ങളും ആവശ്യമാണ്. കുടിയേറ്റ പ്രശ്‌നത്തില്‍ കൃത്യമായൊരു പരിഹാര മാര്‍ഗ്ഗം നിര്‍ദ്ദേശിക്കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

You must be logged in to post a comment Login