പ്രഥമ വ്രതവാഗ്ദാനത്തിന്റെ എഴുപത്തിയഞ്ചാം അനുസ്മരണബലിയില്‍ സഭാസ്ഥാപക ഹൃദയാഘാതം മൂലം മരണമടഞ്ഞു.

പ്രഥമ വ്രതവാഗ്ദാനത്തിന്റെ എഴുപത്തിയഞ്ചാം അനുസ്മരണബലിയില്‍ സഭാസ്ഥാപക ഹൃദയാഘാതം മൂലം മരണമടഞ്ഞു.

കണക്ടിക്ട: പ്രഥമ വ്രതവാഗ്ദാനത്തിന്റെ എഴുപത്തിയഞ്ചാം അനുസ്മരണബലിയില്‍ ഫ്രാന്‍സിസ്‌ക്കന്‍ സിസ്റ്റേഴ്‌സ് ഓഫ് ദ യൂക്കരിസ്റ്റ് സഭാ സ്ഥാപക മദര്‍ റോസ്‌മെ പെന്‍ഡര്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു. 94 വയസായിരുന്നു പ്രായം.

ഫ്രാന്‍സിസ്‌ക്കന്‍ സിസ്റ്റേഴ്‌സ് ചാപ്പലില്‍ വച്ചായിരുന്നു സംഭവം. കാഴ്ചവയ്പ്പിന് മുമ്പായി ബോധരഹിതയായി നിലംപതിക്കുകയായിരുന്നു. ഇരുനൂറ്റിയറുപതോളം സഭാംഗങ്ങളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും കുര്‍ബാനയില്‍ പങ്കെടുക്കാനെത്തിയിരുന്നു.

ഇല്ലിനോയിസില്‍ 1921 സെപ്തംബറിലായിരുന്നു ജനനം. 1973 ല്‍ സഭയ്ക്ക് വത്തിക്കാനില്‍ നിന്ന് ഔദ്യോഗിക അംഗീകാരം ലഭിച്ചു.  2005 വരെ സഭയുടെ മദര്‍ ജനറലുമായിരുന്നു.

You must be logged in to post a comment Login