പ്രധാനമന്ത്രിക്കു പുറകെ വിദ്യാഭ്യാസ സെക്രട്ടറിയും..

ലണ്ടന്‍: ക്രിസ്മസ് സന്ദേശത്തില്‍ ബ്രിട്ടന്‍ ക്രൈസ്തവരാജ്യമാണെന്ന് പ്രധാനമന്ത്രി ഡേവീഡ് കാമറോണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അതേ സന്ദേശം ആവര്‍ത്തിച്ചുകൊണ്ട് ബ്രിട്ടനിലെ വിദ്യാഭ്യാസ സെക്രട്ടറി നിക്കി മോര്‍ഗനും. നിരീശ്വരവാദപരമായ പാഠഭാഗങ്ങള്‍ നീക്കിക്കളഞ്ഞതിന്റെ വിശദീകരണം ഹൈക്കോടതി ആവശ്യപ്പെട്ട അവസരത്തിലാണ് നിക്കി മോര്‍ഗന്‍ ശ്രദ്ധേയമായ ഈവിശദീകരണം നല്കിയത്. ബ്രിട്ടന്‍ പ്രധാനമായും ക്രൈസ്തവരാജ്യമാണെന്നും സ്‌കുള്‍ വിദ്യാര്‍തഥികളെ അക്കാര്യം പഠിപ്പിക്കണമെന്നും നിരീശ്വരവാദത്തെക്കാള്‍ ഉപരി സ്‌കുളുകളില്‍ മതബോധനം നടത്താനുള്ള അവകാശം ക്രൈസ്തവരാജ്യമായ ബ്രിട്ടനുണ്ടെന്നുമാണ് നിക്കി കോടതിയെ ബോധിപ്പിച്ചത്.

You must be logged in to post a comment Login