പ്രധാനമന്ത്രി മോദിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ ബിഷപ്പുമാര്‍

പ്രധാനമന്ത്രി മോദിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ ബിഷപ്പുമാര്‍

ന്യൂ ഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 66-ാം ജന്മദിനത്തില്‍ നേതാക്കള്‍ക്കൊപ്പം കാത്തലിക്ക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് അംഗങ്ങളും പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നു.

ജന്മദിനത്തില്‍ കോണ്‍ഫറന്‍സ് സെക്രട്ടറി ജനറലായ ബിഷപ്പ് തിയോഡൊറേ മസ്‌കരിനാസ് പ്രധാനമന്ത്രിക്ക് നല്ലൊരു പിറന്നാള്‍ ആശംസയും ഒപ്പം ദൈവത്തിന്റെ എല്ലാ വിധത്തിലുള്ള അനുഗ്രഹങ്ങളും നേര്‍ന്നു.

വികസനം, നീതി, സമാധാനം എന്നീ പാതയിലൂടെ രാജ്യത്തെ നയിക്കുവാനുള്ള ധൈര്യവും വിവേകവും ആരോഗ്യവും ഇന്നേദിനത്തില്‍ ഈശ്വരന്‍ ഇദ്ദേഹത്തിന് നല്‍കാന്‍ ഇടവരട്ടെ. പ്രധാനമന്ത്രിയുടെ ജന്മജിനത്തില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ സന്ദേശത്തില്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി പറഞ്ഞു.

You must be logged in to post a comment Login