പ്രഭാതം ഉണ്ടാവുമോ, അസിയാ ബീബി കാത്തിരിക്കുന്നു

asia-bibi-pakistanഅസിയാ ബീബിയുടെ വേദന ലോകമെങ്ങുമുളള ക്രൈസ്തവരുടെയും എല്ലാ മനുഷ്യസ്‌നേഹികളുടെയും വേദനയാണ്. ദൈവനിന്ദാക്കുറ്റം ആരോപിച്ച് വധശിക്ഷ കാത്തുകഴിയുന്ന പാക്കിസ്ഥാനിലെ ക്രൈസ്തവ യുവതിയാണ് അസിയാ ബീബി. അസിയ നോറീന്‍ എന്നാണ് യഥാര്‍ത്ഥ നാമം. 2009 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒരു പറ്റം മുസ്ലീം യുവതികളുമായി കുടിവെള്ളത്തിന്റെ പേരിലുള്ള തര്‍ക്കമാണ് പ്രവാചകനായ മുഹമ്മദിനെ നിന്ദിച്ചു എന്ന കുറ്റം അസിയാ ബീബിയില്‍ ആരോപിക്കാന്‍ തക്ക കാരണമായിത്തീര്‍ന്നത്.

2010 ല്‍ കോടതി അസിയായെ വധശിക്ഷയ്ക്ക് വിധിച്ചു. അതോടെ ലോകമെങ്ങും നിന്ന് അസിയാബിയുടെ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു. നാല് ലക്ഷം പേര്‍ ഒപ്പിട്ട് അസിയായെവധശിക്ഷയില്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമര്‍പ്പിച്ചിരുന്നു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പരസ്യമായി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയും ഇക്കാര്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയിരുന്നു. അടുത്തയിടെ അസിയാബിയുടെ കുടുംബം മാര്‍പാപ്പയെ സന്ദര്‍ശിക്കുകയും സഹായം അഭ്യര്‍ത്ഥക്കുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം വെളിച്ചത്തിലായിരിക്കാം കോടതി താല്‍ക്കാലികമായി വധശിക്ഷ റദ്ദാക്കിക്കൊണ്ട് വിധി പ്രസ്താവിച്ചിരുന്നു. എങ്കിലും അസിയാബിയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ദൈവനിന്ദാക്കുറ്റം ആരോപിച്ച് പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്ന ആദ്യ യുവതിയാണ് അസിയാ ബീബി.
.

You must be logged in to post a comment Login