പ്രഭുവിനെ വിവാഹം കഴിച്ച വിശുദ്ധ

പ്രഭുവിനെ വിവാഹം കഴിച്ച വിശുദ്ധ

വിശുദ്ധ എമ്മ പത്താം നൂറ്റാണ്ടില്‍ ജര്‍മ്മനിയിലാണ് ജീവിച്ചത്. ഹെന്റി രണ്ടാമന്‍ ചക്രവര്‍ത്തിയുടെയും ഭാര്യ ക്യൂനെഗണ്ടിന്റെയും ശിക്ഷണത്തില്‍ രാജസദസിലാണ് എമ്മ വളര്‍ന്നത്.

രാജദമ്പതികള്‍ക്ക് കുട്ടികളില്ലായിരുന്നു. വില്യം പ്രഭുവുമായി എമ്മയുടെ വിവാഹം നടന്നു. എമ്മയ്ക്കും വില്യമിനും രണ്ട് ആണ്‍കുട്ടികളെ ദൈവം സമ്മാനിച്ചു. എന്നാല്‍ രണ്ടുമക്കളും കൊല്ലപ്പെടുകയാണുണ്ടായത്.

മക്കളുടെ മരണം സംഭവിച്ച ആഘാതത്തില്‍ നിന്ന് രക്ഷനേടാനായി വില്യമും എമ്മയും കൂടി റോമിലേക്ക് ഒരു തീര്‍ത്ഥയാത്ര നടത്തി. എന്നാല്‍ മടക്കയാത്രയില്‍ വില്യം രോഗബാധിതനായി. തിരികെ ജീവനോടെ വീട്ടിലെത്താന്‍ അദ്ദേഹത്തിന് സാധിച്ചില്ല.

മക്കളുടെ മരണം, ഭര്‍ത്താവിന്റെ മരണം… എമ്മയുടെ ജീവിതം മാറിമറിയുകയായിരുന്നു. ലോകസുഖങ്ങളുടെ നിരര്‍ത്ഥകത അവള്‍ തിരിച്ചറിഞ്ഞു. തന്റെ ജീവിതം മുഴുവന്‍ ദൈവത്തിന് വേണ്ടി സമര്‍പ്പിക്കാന്‍ അവള്‍ തീരുമാനിച്ചു.

അതിന്റെ ഫലമായി സമ്പത്ത് പാവങ്ങള്‍ക്ക് ദാനം ചെയ്യുകയും ആശ്രമങ്ങളും പള്ളികളും സ്ഥാപിക്കുകയും ചെയ്തു. എമ്മയുടെ രാജകൊട്ടാരത്തിന് സമീപത്തായിരുന്നു രണ്ട് ആശ്രമങ്ങള്‍. പത്തോളം പള്ളികള്‍ എമ്മ പണിയിപ്പിച്ചിട്ടുണ്ട്.

1045 ല്‍ എമ്മ മരിച്ചു. 1287 ല്‍ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച എമ്മയെ 1938 ല്‍ പിയൂസ് പതിനൊന്നാമന്‍ മാര്‍പാപ്പ വിശുദ്ധയായി ഉയര്‍ത്തി.

ജൂണ്‍ 27 ന് വിശുദ്ധ എമ്മയുടെ തിരുനാള്‍ ആഘോഷിക്കുന്നു.

ബി

You must be logged in to post a comment Login