പ്രലോഭനങ്ങളെ കീഴടക്കാന്‍ ഒരു പ്രാര്‍ത്ഥന

പ്രലോഭനങ്ങളെ കീഴടക്കാന്‍ ഒരു പ്രാര്‍ത്ഥന

എല്ലാവര്‍ക്കും പ്രലോഭനങ്ങളുണ്ട്. പലതരത്തിലുള്ള പ്രലോഭനങ്ങളിലൂടെ കടന്നുപോകുന്നവരാണ് നമ്മില്‍ പലരും. പ്രാര്‍ത്ഥനയിലുള്ള കുറവു കൊണ്ടും ആത്മീയമായി ആഴമില്ലാത്തതുകൊണ്ടും നാം പലപ്പോഴും പ്രലോഭനങ്ങളില്‍ വീണുപോകുന്നു.

പിന്നീട് നാം മനസ്തപിക്കും, ദൈവമേ അതിനെ അതിജീവിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നുവെങ്കില്‍.. അതിനുള്ള എന്തെങ്കിലും മാര്‍ഗ്ഗമോ പ്രാര്‍ത്ഥനയോ ഉണ്ടോയെന്ന് അന്വേഷിക്കുന്നവരുമുണ്ട്.

ഇതാ അത്തരമൊരു സവിശേഷമായ പ്രാര്‍ത്ഥനയെക്കുറിച്ച് വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ പറയുന്നുണ്ട്.

വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ ആത്മീയജീവിതത്തില്‍ വലിയ ശക്തി പകര്‍ന്ന ഒരു പ്രാര്‍ത്ഥനയായിരുന്നു വിശ്വാസപ്രമാണം. നിരവധിയായ പ്രശ്‌നങ്ങളിലൂടെയും തിരസ്‌ക്കരണങ്ങളിലൂടെയും കടന്നുപോകേണ്ടി വന്നിട്ടുള്ള സന്ദര്‍ഭങ്ങളിലെല്ലാം അദ്ദേഹത്തിന് ആശ്വാസമായി മാറിയിരുന്നത് വിശ്വാസപ്രമാണമായിരുന്നു.

അതുപോലെ പ്രലോഭനങ്ങളുടെ വേളകളിലും അദ്ദേഹം വിശ്വാസപ്രമാണത്തെ മുറുകെപിടിച്ചു. ശാരീരികപ്രലോഭനങ്ങള്‍ വേട്ടയാടുമ്പോള്‍ അവയെ കീഴടക്കാനും അദ്ദേഹം ആശ്രയിച്ചിരുന്നത് വിശ്വാസപ്രമാണത്തെയായിരുന്നു. അത്തരം സാഹചര്യങ്ങളില്‍ വിശ്വാസപ്രമാണം എഴുതി അദ്ദേഹം നെഞ്ചോടു ചേര്‍ത്തുവയ്ക്കുമായിരുന്നുവത്രെ.

പിന്നെ വിശ്വാസപ്രമാണം ആവര്‍ത്തിച്ചുചൊല്ലുകയും ചെയ്യും. പ്രാര്‍ത്ഥനയുടെ അത്തരം നിമിഷങ്ങളില്‍ പാപത്തിന്റെ ആസക്തികള്‍ അദ്ദേഹത്തെ വിട്ടൊഴിഞ്ഞുപോകുമായിരുന്നുവത്രെ.

ദൈവത്തിലുള്ള വിശ്വാസക്കുറവാണ് നമ്മെ പലപ്പോഴും പാപത്തിലേക്ക് നയിക്കുന്നത്. പ്രലോഭനങ്ങളില്‍ വീഴാതെയിരിക്കാന്‍ ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കേണ്ടതിനെക്കുറിച്ച് ക്രിസ്തുവും പഠിപ്പിക്കുന്നുണ്ടല്ലോ?

ഇനി പ്രലോഭനങ്ങളുടെ ആസക്തികള്‍ നമ്മെ വരിഞ്ഞുമുറുക്കുമ്പോള്‍ നമുക്ക് വിശ്വാസപ്രമാണം ഏറ്റുചൊല്ലി പ്രാര്‍ത്ഥിക്കാം.

ബി

You must be logged in to post a comment Login