പ്രശസ്തരുടെ യേശു

പ്രശസ്തരുടെ യേശു

എന്തുകൊണ്ടാണ് ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്? എന്തുകൊണ്ടാണ് അവിടുന്ന് ക്രൂശിക്കപ്പെട്ടത്? മുഴുവന്‍ മനുഷ്യരാശിക്കും വേണ്ടിയാണ് അവിടുന്ന് മരിച്ചത്.. എല്ലാ മനുഷ്യവംശത്തിനും വേണ്ടിയാണ് അവിടുന്ന് സഹിച്ചത്. ക്രിസ്തു നല്കിയ അടിസ്ഥാനസന്ദേശത്തിലേക്ക് തിരികെ പോകാനുള്ള സമയമാണിത്. എന്തായിരുന്നു അവിടുന്ന് നല്കിയ സന്ദേശം. പീഡിപ്പിച്ചവരോടും കൊലപ്പെടുത്തിയവരോടും അവിടുന്ന് ക്ഷമിച്ചു.
-മെല്‍ ഗിബ്‌സന്‍ ( നടന്‍, സംവിധായകന്‍)

ക്രിസ്തു ആണ് പ്രശ്‌നപരിഹാരകന്‍. ക്രിസ്തു ആണ് നമ്മുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുവാന്‍ കെല്പുള്ളവന്‍- ജെറോം ഹിനേസ് ( ഓപ്പറ സിംങര്‍)

ഏറ്റവും പ്രധാനപ്പെട്ടത് എന്റെ സ്വര്‍ഗീയ പിതാവിന് നന്ദി പറയുക എന്നതാണ്. എന്റെ കര്‍ത്താവ്, എന്റെ യേശു എന്റെ ജീവിതത്തില്‍ നല്കിയ കൃപകള്‍ക്കും കാരുണ്യത്തിനും. അവിടുന്ന് എന്താണ് എനിക്ക് ചെയ്തത് എന്ന് നിങ്ങള്‍ക്കറിയില്ല. അവിടുന്ന് എനിക്ക് വിജയം നല്കി.- നഥാലെ കോലെ( ഗായിക)

വിശുദധ ഗ്രന്ഥം വായിക്കുക എന്നത് വളരെ നല്ല കാര്യമാണ്. വിശുദ്ധ ഗ്രന്ഥം ക്രിസ്തുവാണ്. ഇതിലേക്കാണ് പഴയ നിയമം നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്. എല്ലാ മഹാന്മാരായ കലാകാരന്മാരെക്കാളും മഹാനായ കലാകാരനാണ് ക്രിസ്തു. എല്ലാ കലാകാരന്മാരും കളിമണ്ണുകൊണ്ടും മാര്‍ബിള്‍ കൊണ്ടും കളറു കൊണ്ടും ശില്പം രചിക്കുമ്പോള്‍ ക്രിസ്തു ജീവനുള്ള ശരീരത്തില്‍ തന്നെ കലാരൂപം തീര്‍ത്തു. അനശ്വരമായ ശില്പം_

വാന്‍ഗോഗ്( ചിത്രകാരന്‍)

ഞാന്‍ ക്രിസ്തുവിന് വേണ്ടിയാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റൊരു കളിക്കാരന്റെ കളിയെയോര്‍ത്ത് ഞാന്‍ ആകുലപ്പെടാറില്ല. ഏതെങ്കിലും തരത്തിലുള്ള പരാജയമോ നഷ്ടപ്പെടലോ എന്നെ ഭീതിപ്പെടുത്തുന്നില്ല. കാരണം യേശുക്രിസ്തു എനിക്ക് വേണ്ടി കുരിശില്‍ മഹത്തായ വിജയം നേടിയിരിക്കുന്നു.- കാമെറോണ്‍ ഡോളര്‍ ( ബാസ്‌ക്കറ്റ് ബോള്‍ കളിക്കാരന്‍)

ദൈവം ലോകത്തെ അത്രമേല്‍ സ്‌നേഹിച്ചു അവിടുന്ന് തന്റെ ഏകജാതനെ നല്കുമാറ് ലോകത്തെ അത്രയധികം സ്‌നേഹിച്ചു. എന്നെ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോകുവാനായുള്ള ക്രിസ്തുവിന്റെ മരണത്തില്‍ ഞാന്‍ ശരണപ്പെടുന്നു.- മിക്കി മാന്റില്‍ ( ബേസ്‌ബോള്‍ കളിക്കാരന്‍)

You must be logged in to post a comment Login