പ്രസിഡന്റിന്റെ ഭരണകാലഘട്ട പരിധിക്ക് മാറ്റമുണ്ടാവരുത് : മനില ബിഷപ്പ്

പ്രസിഡന്റിന്റെ ഭരണകാലഘട്ട പരിധിക്ക് മാറ്റമുണ്ടാവരുത് : മനില ബിഷപ്പ്

DSC_5510-copyഫിലിപ്പിയന്‍സില്‍ പ്രസിഡന്റിന്റെ കാലാവധി പരിധി നിശ്ചയിക്കുന്ന തീരുമാനം എടുത്ത കളയണം എന്ന പ്രസ്താപനയെ മനില സഹ മെത്രാന്‍ ബ്രോഡെറിക് പബില്ലോ എതിര്‍ത്തു. പുതിയ തീരുമാനം അധികാരത്തിലിരിക്കുന്നവരുടെ പരിധി അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിന് ഇടവരുത്തും. അത് പിന്നീട് അധികാര ദുര്‍വിനിയോഗത്തിലേക്ക് നയിക്കുമെന്ന് ബിഷപ്പ് പബില്ലോ പറഞ്ഞു. പ്രസിഡന്റുമാരുടെ ആറു വര്‍ഷക്കാലാവധി എടുത്തു മാറ്റണമെന്ന് ഫിലിപ്പിയന്‍സ് വൈസ് പ്രസിഡന്റ് ജെജോമര്‍ ബിനേയ് അഭിപ്രായപ്രകടനം നടത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു ബിഷപ്പെന്ന് ഫിലിപ്പിയന്‍സ് കത്തോലിക്കാ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് പറഞ്ഞു. രാജ്യത്ത് നിലവില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തി സ്ഥാനമേറ്റെടുക്കുന്നതില്‍ നിന്ന് പ്രസിഡന്റുമാര്‍ക്ക് ഭരണഘടന വിലക്ക് കല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ വൈസ് പ്രസിഡന്റിന് ആറു വര്‍ഷം അടുപ്പിച്ച് സ്ഥാനം ഏറ്റെടുക്കുന്നതിന് കുഴപ്പമില്ല. മറ്റ് അധികാരികള്‍ക്ക് പരമാവധി മൂന്നു വര്‍ഷം അടുപ്പിച്ച് അധികാരമേറ്റെടുക്കാം. എന്നാല്‍ വൈസ് പ്രസിഡന്റിന്റെ അഭിപ്രായ വിശദീകരണം ആരാഞ്ഞപ്പോള്‍ പ്രസിഡന്റിന് വീണ്ടും തിരഞ്ഞെടുപ്പ് അനുവദിച്ച് നാലു വര്‍ഷം ഭരണ കാലാവധി നല്‍കണമെന്നാണ് പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റിന് നാലു വര്‍ഷ ഭരണം വീണ്ടും നല്‍കുകയാണങ്കില്‍ അദ്ദേഹം രണ്ടു വര്‍ഷം ഭരിച്ചതിനു ശേഷം അടുത്ത രണ്ടു വര്‍ഷം വീണ്ടും തിരഞ്ഞെടുപ്പു നടത്തുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ബിഷപ്പ് പബില്ലോ പറഞ്ഞു. മാറ്റങ്ങള്‍ നടപ്പിലാക്കണമെന്ന് നിശ്ചയിച്ചിരിക്കുന്ന പ്രസിഡന്റിന് ആറു വര്‍ഷക്കാലാവധി ധാരാളമാണെന്ന് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login