പ്രസിഡന്റ് നല്‍കിയ ബഹുമതികള്‍ പാപ്പാ മാതാവിന് സമര്‍പ്പിച്ചു

പ്രസിഡന്റ് നല്‍കിയ ബഹുമതികള്‍ പാപ്പാ മാതാവിന് സമര്‍പ്പിച്ചു

copaബൊളീവിയയിലെ സാന്താ ക്രൂസ്സ് ലാ സെയ്രസിലെ ആര്‍ച്ച്ബിഷപ്പിന്റെ വസതിയില്‍ നടത്തിയ സ്വകാര്യ വിശുദ്ധ കുര്‍ബാന മദ്ധ്യേ ഫ്രാന്‍സിസ് പാപ്പ പ്രസിഡന്റിന്റെ ബഹുമതികള്‍ മാതാവിനു മുന്‍പില്‍ സമര്‍പ്പിച്ചു.
ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറേല്‍സ് സമ്മാനിച്ച രണ്ടു ബഹുമതികളാണ് ഫ്രാന്‍സിസ് പാപ്പ ബൊളീവിയയുടെ മദ്ധ്യസ്ഥയായ ഔവര്‍ ലേഡി ഓഫ് കോപാകാബാനയുടെ പ്രതിമയ്ക്കു മുന്‍പില്‍ സമര്‍പ്പിച്ചത്.
സമ്മാനങ്ങള്‍ കാണുമ്പോള്‍ മാതൃവാത്സല്യത്തോടെയും കരണയോടെയും മാതാവ് രാജ്യത്തെ ജനങ്ങളെ യേശുവിനോട് ചേര്‍ന്ന് സംരക്ഷിക്കും, ഇതാണ് ഫ്രാന്‍സിസ് പാപ്പ തന്റെ പ്രവര്‍ത്തിയിലൂടെ ഉദ്ദേശിച്ചത് എന്ന് വത്തിക്കാന്‍ മാധ്യമ വൃത്തങ്ങള്‍ പറഞ്ഞു.
സമ്മാനങ്ങല്‍ സമര്‍പ്പിക്കുന്നതിനു മുന്‍പായി ഫ്രാന്‍സിസ് പാപ്പ ബൊളീവിയയിലെ ജനങ്ങള്‍ക്കും പ്രസിഡന്റിനും നന്ദി പ്രകാശിപ്പിച്ചു.

You must be logged in to post a comment Login