പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവര്‍ തരംതാഴ്ന്ന വാക്ക് പ്രയോഗങ്ങള്‍ ഒഴിവാക്കണമെന്ന് അമേരിക്കന്‍ കന്യാസ്ത്രീകള്‍

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവര്‍ തരംതാഴ്ന്ന വാക്ക് പ്രയോഗങ്ങള്‍ ഒഴിവാക്കണമെന്ന് അമേരിക്കന്‍ കന്യാസ്ത്രീകള്‍

വാഷിംങ്ടണ്‍: അമേരിക്കയിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവര്‍ തരംതാഴ്ന്ന തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാവശ്യപ്പെട്ട് ഒരുപറ്റം സന്യാസിനികള്‍ കത്തയച്ചു. 5,600 അമേരിക്കന്‍ കന്യാസ്ത്രീകള്‍ ഒപ്പുവച്ച കത്താണ് ഇന്ന് മത്സരാര്‍ത്ഥികള്‍ക്ക് കൈമാറുന്നത്.

ഡെമോക്രാറ്റിക്, റിപ്പബ്ലിക്, ഗ്രീന്‍ ആന്റ് ലിബേര്‍ട്ടേറിയന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കും ഇവരുടെ തന്നെ പാര്‍ട്ടിയില്‍ പെടുന്ന വൈസ്പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ക്കുമാണ് സന്യാസിനികള്‍ കത്തയച്ചത്.

മറ്റുള്ളവരെ അനാദരിക്കുന്ന, അവരെ താഴ്ത്തിക്കെട്ടുന്ന തരത്തിലുള്ള വാക്കുകള്‍ പ്രയോഗിക്കുന്നതില്‍ നിന്ന് സ്ഥാനാര്‍ത്ഥികള്‍ മാറിനില്‍ക്കണമെന്ന് മാത്രമേ ഞങ്ങള്‍ ആവശ്യപ്പെടുന്നുള്ളു. കത്തില്‍ കന്യാസ്ത്രീകള്‍ പറഞ്ഞു.

നാടിനെ സേവിക്കാനായി തന്നെത്തന്നെ രാജ്യത്തിന് സമര്‍പ്പിക്കുന്ന ഭാവി നേതാക്കള്‍ക്ക് തങ്ങളുടെ പ്രാര്‍ത്ഥന വാഗ്ദാനം ചെയ്യാനും കത്തില്‍ സന്യാസിനികള്‍ മറന്നില്ല.

You must be logged in to post a comment Login