പ്രസ്റ്റണ്‍ കത്തീഡ്രല്‍ പുന:സമര്‍പ്പണം ഒക്ടോബര്‍ എട്ടിന്

പ്രസ്റ്റണ്‍ കത്തീഡ്രല്‍ പുന:സമര്‍പ്പണം ഒക്ടോബര്‍ എട്ടിന്

പ്രസ്റ്റണ്‍: ഗ്രേറ്റ് ബിട്ടണിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ അനുവദിച്ച പ്രസ്റ്റണ്‍ രൂപതയുടെ കത്തീഡ്രല്‍ പള്ളി ആയി ഉയര്‍ത്തപ്പെടുന്ന സെന്റ് അല്‍ഫോന്‍സ ദേവാലയത്തിന്റെ ഏറ്റെടുക്കലും കത്തീഡ്രല്‍ പുനര്‍സമര്‍പ്പണവും ഒക്‌ടോബര്‍ എട്ടിനു നടക്കും.

വൈകുന്നേരം ആറിനു നടക്കുന്ന തിരുക്കര്‍മങ്ങളില്‍ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. തിരുക്കര്‍മങ്ങളില്‍ മെത്രാന്മാരും വൈദികരും സന്യസ്തരുമടങ്ങുന്ന നിരവധി പേര്‍ പങ്കെടുക്കും.

വൈകിട്ട് ആറു മണിക്ക് വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം നല്കും. തുടര്‍ന്ന് കത്തീഡ്രല്‍ സമര്‍പ്പണ പ്രാര്‍ത്ഥനശുശ്രൂഷയും രൂപതയുടെ പ്രത്യേക മധ്യസ്ഥയായ വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള പ്രാര്ത്ഥനകളും പിന്നീട് റംസാപ്രാര്‍ത്ഥനയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് വണക്കവും വൈകുന്നേരം 7.30 ഓടെ പ്രാര്‍ത്ഥനാശുശ്രൂഷകള്‍ സമാപിക്കും.

You must be logged in to post a comment Login