പ്രസ്റ്റണ്‍ രൂപത; സീറോ മലബാര്‍ സഭാംഗങ്ങളുടെ അഭിമാനം

പ്രസ്റ്റണ്‍ രൂപത; സീറോ മലബാര്‍ സഭാംഗങ്ങളുടെ അഭിമാനം

ലണ്ടന്‍: പ്രസ്റ്റണ്‍ കേന്ദ്രമായി പുതിയ സീറോ മലബാര്‍ രൂപത നിലവില്‍ വരുമ്പോള്‍ അത് സീറോമലബാര്‍ സഭാ വിശ്വാസികള്‍ക്കെല്ലാം അഭിമാനത്തിന്റെ നിമിഷമായി മാറുന്നു. ഒപ്പം സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക്  ചാരിതാര്‍ത്ഥ്യം പകര്‍ന്നു നല്കുകയും ചെയ്യുന്നു.

ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന സീറോ മലബാര്‍ സഭാംഗങ്ങള്‍ക്ക് അവര്‍ ആയിരിക്കുന്ന സ്ഥലങ്ങളില്‍ തങ്ങളുടെ വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതിന് വേണ്ടിയുള്ള കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ ജാഗ്രതയുടെയും ആഗ്രഹത്തിന്റെയും ഫലമാണ് പുതിയ രൂപത. മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, ഫാ തോമസ് പാറയടി, ഫാ. മാത്യു ചൂരപൊയ്കയില്‍ എന്നിവരുടെയും മറ്റ് അനേകം വൈദികരുടെയും അജപാലനപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആഗോളസഭയുടെ അംഗീകാരം കൂടിയാണ് പുതിയ രൂപത.

27 ബില്യന്‍ വിശ്വാസികളുള്ള കത്തോലിക്കാസഭയില്‍ അംഗസംഖ്യയില്‍ മൂന്നാം സ്ഥാനത്താണ് സീറോ മലബാര്‍സഭ. പൗരസ്ത്യ സഭാ പാരമ്പര്യത്തില്‍ പെട്ട മറ്റ് സഹോദരസഭകളുമായി സീറോ മലബാര്‍ സഭ അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്.

You must be logged in to post a comment Login