പ്രാര്‍ത്ഥനയുടെ മഞ്ഞറോസാപ്പൂക്കളുമായി മാര്‍പാപ്പ ഗാഡ്വെലൂപ്പെ മാതാവിന്റെ സന്നിധിയല്‍

പ്രാര്‍ത്ഥനയുടെ മഞ്ഞറോസാപ്പൂക്കളുമായി മാര്‍പാപ്പ ഗാഡ്വെലൂപ്പെ മാതാവിന്റെ സന്നിധിയല്‍

മെക്‌സിക്കോ: കാത്തിരിപ്പിനൊടുവില്‍ മെക്‌സിക്കോയിലെ ഗാഡ്വെലൂപ്പെ മാതാവിന്റെ തീര്‍ത്ഥാന കേന്ദ്രത്തില്‍ ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശനം നടത്തി. ആള്‍ക്കൂട്ടവും ആരവവുമില്ലാതെ നിശബ്ദതയില്‍ മാര്‍പാപ്പ ഗാഡ്വെലൂപ്പെ മാതാവിന്റെ ചിത്രത്തിനു മുന്നില്‍ പ്രാര്‍ത്ഥനയോടെ കൈകള്‍ കൂപ്പി.

മഞ്ഞ റോസാപ്പൂക്കളാണ് ഫ്രാന്‍സിസ് പാപ്പ ഗാഡ്വെലൂപ്പെ മാതാവിന്റെ രൂപത്തിനു മുന്നില്‍ കാഴ്ച വെച്ചത്. പിന്നീട് കണ്ണുകളടച്ച്, തല കുമ്പിട്ട് മാതാവിനു മുന്നില്‍ കൈകള്‍ കൂപ്പി. 20 മിനിറ്റു നേരം അദ്ദേഹം മാതാവിന്റെ രൂപത്തിനു മുന്നില്‍ പ്രാര്‍ത്ഥിച്ചു. രൂപത്തില്‍ കൈതൊട്ട് വണങ്ങിയതിനു ശേഷമാണ് മാര്‍പാപ്പ മുറിയിലേക്കു മടങ്ങിയത്.

ഗാഡ്വെലൂപ്പെ മാതാവിന്റെ ബസലിക്കയില്‍ മാര്‍പാപ്പ അര്‍പ്പിച്ച ദിവ്യബലിയില്‍ 12,000 ആളുകള്‍ പങ്കെടുത്തു. 30,000 ത്തോളം ആളുകള്‍ ടെലിവിഷന്‍ സ്‌ക്രീനിലൂടെയും വിശുദ്ധ കുര്‍ബാന കണ്ടു.

മെക്‌സിക്കോയിലെ തെപയാക് മലനിരകളിലാണ് ഗാഡ്വെലൂപ്പെ മാതാവിന്റെ തീര്‍ത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. 1976 ലാണ്, തെപയാക്കിലെ ജുവാന്‍ ഡിയെഗോ എന്ന കര്‍ഷകനു ലഭിച്ച ദര്‍ശന പ്രകാരം തീര്‍ത്ഥാടനാലയം പണികഴിപ്പിക്കപ്പെട്ടത്. പ്രതിവര്‍ഷം 12 മില്യന്‍ വിശ്വാസികളാണ് ഇവിടെ എത്തുന്നത്.

You must be logged in to post a comment Login