പ്രാര്‍ത്ഥനയെക്കുറിച്ച് ഹോളിവുഡ് നടന്‍ ടോം ഹാന്‍സ്…

‘ഞങ്ങള്‍ നിരന്തരം പ്രാര്‍ത്ഥിക്കുന്നു, വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുന്നു’, പറയുന്നത് ഹോളിവുഡ് നടന്‍ ടോം ഹാന്‍സും ഭാര്യയും അഭിനേത്രിയുമായ റീത്ത വില്‍സനും. പ്രാര്‍ത്ഥനയാണ് തങ്ങളുടെ ശക്തിയെന്നും മക്കളെയും അടിയുറച്ച പ്രാര്‍ത്ഥനയിലും വിശ്വാസത്തിലുമാണ് വളര്‍ത്തുന്നതെന്നും ഇരുവരും സാക്ഷ്യപ്പെടുത്തി.

‘ദൈവം എല്ലായിടത്തുമുണ്ട്, എല്ലാ ജീവിതങ്ങളിലും അവിടുന്ന് പ്രവര്‍ത്തിക്കുന്നു. ദൈവം നിഗൂഢവും സനാതനവുമായ സത്യമാണ്’, ടോം ഹാന്‍സ് പറഞ്ഞു. താന്‍ ദൈവത്തെ സ്‌നേഹിക്കുന്നുവെന്നും പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം തന്നെയും സ്‌നേഹിക്കുന്നതായി തനിക്ക് അനുഭവപ്പെടാറുണ്ടെന്നും റീത്ത വില്‍സന്‍ കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ നടനായ ടോം ഹാന്‍സിന്റെ ജനനം റോമന്‍ കത്തോലിക്കാ കുടുംബത്തിലാണ്. ഫോറസ്റ്റ് ഗംപ്, ഫിലാഡല്‍ഫിയ, സ്പ്ലാഷ്, അപ്പോളോ 13, ക്യാപ്റ്റന്‍ ഫിലിപ്പ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനാണ്. ഫിലാഡല്‍ഫിയയിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്‌കര്‍ അവാര്‍ഡും ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

You must be logged in to post a comment Login