പ്രാര്‍ത്ഥനയോടെ ടെയിലര്‍ എടുത്തുചാടിയത് സ്വര്‍ണ്ണത്തിലേക്ക്

പ്രാര്‍ത്ഥനയോടെ ടെയിലര്‍ എടുത്തുചാടിയത് സ്വര്‍ണ്ണത്തിലേക്ക്

റിയോ: സീസണിലെ ഏറ്റവും മികച്ച പ്രകടനവുമായി അമേരിക്കന്‍ വംശജനായ ക്രിസ്ത്യന്‍
ടെയിലര്‍ എടുത്തു ചാടിയത് സ്വര്‍ണ്ണത്തിലേക്ക്. പ്രാര്‍ത്ഥനയില്‍ നിന്ന് ലഭിച്ച കരുത്താണ് തനിക്ക് സ്വര്‍ണ്ണം നേടിത്തന്നതെന്ന് മത്സരത്തിനു ശേഷം ടെയിലര്‍ ട്വിറ്റ് ചെയ്തു.

ട്രിപ്പിള്‍ ജംപില്‍ അമേരിക്കയില്‍ നിന്നുമുള്ള വില്‍ ക്ലേയെ പിന്തള്ളി 17.86 മീറ്റര്‍ ചാടിയാണ് ക്രിസ്ത്യന്‍ ടെയിലര്‍ സ്വര്‍ണ്ണം കരസ്ഥമാക്കിയത്.

പ്രാര്‍ത്ഥനയാണ് തന്റെ ശക്തി. ക്രിസ്തുമസ്സിന് വല്യമ്മച്ചിക്ക് സമ്മാനമായി ലഭിച്ച മൊബൈല്‍ ഫോണിലൂടെ പ്രചോദനാത്മകമായ വചനങ്ങള്‍ അമ്മച്ചി തനിക്ക് അയച്ചു തരും. എപ്പോഴും മഹത്വം ദൈവത്തിന് നല്‍കണമെന്നും അവര്‍ തന്നെ പഠിപ്പിച്ചു. താന്‍ ചെയ്യുന്നതും അതു തന്നെ. മത്സരത്തിന് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login