പ്രാര്‍ത്ഥനയ്ക്ക് മുന്പും പിന്പും കുരിശു വരയ്ക്കുന്നത് എന്തിനാണ്?

പ്രാര്‍ത്ഥനയ്ക്ക് മുന്പും പിന്പും കുരിശു വരയ്ക്കുന്നത് എന്തിനാണ്?

നെറ്റിയില്‍ കുരിശ് വരയ്ക്കുന്നതിന് മാമ്മോദീസയുമായി ബന്ധമുണ്ട്. ഉത്ഥാനത്തിനു ശേഷം യേശുക്രിസ്തു ശിഷ്യന്മാരോട് അരുളിചെയ്തു, ‘ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തവിന്‍. പിതാവിന്റെയും പുത്രന്റയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍.’ (മത്തായി 28: 19)

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തില്‍ നെറ്റിയില്‍ കുരിശുവരയ്ക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് വിവരിക്കുന്നുണ്ട്. മാമ്മോദീസ സ്വീകരിക്കുമ്പോള്‍ കുട്ടിയുടെ നെറ്റിയില്‍ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെ നാമത്തില്‍ മുദ്രകുത്തുന്നു. ഇതു വഴി ക്രിസ്തുവുമായി ഒരുവന്‍ ഐക്യപ്പെടുകയാണ് ചെയ്യുന്നത്.

അതു പോലെ തന്നെ ഓരോ തവണ നെറ്റിയില്‍ കുരിശു വരയ്ക്കുമ്പോഴും നാം ക്രിസ്തുവിന്റേതാണ് എന്നൊരു ധാരണ നമ്മില്‍ ജനിക്കുന്നു.

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആമ്മേന്‍, എന്നു ചൊല്ലിയാണ് ഏതൊരു ക്രിസ്ത്യാനിയും അവന്റെ ഒരോദിനവും, പ്രാര്‍ത്ഥനയും, പ്രവര്‍ത്തനങ്ങളും ആരംഭിക്കുന്നത്. ഇതു വഴി മാമ്മോദീസ സ്വീകരിച്ച ഓരോ വ്യക്തിയും അവന്റെ ദിനം ദൈവമഹത്വത്തിനായ് സമര്‍പ്പിക്കുകയും രക്ഷകനിലൂടെ അനുഗ്രഹം നേടി ആത്മാവിന്റെ പ്രചോദനത്തില്‍ ദൈവത്തിന്റെ മകനായി പ്രവര്‍ത്തിക്കുവാന്‍ കഴിയും.

You must be logged in to post a comment Login