പ്രാര്‍ത്ഥന കൊണ്ട് കല്ല് മാറുമോ?

പ്രാര്‍ത്ഥന കൊണ്ട് കല്ല് മാറുമോ?

വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചാല്‍ മലകള്‍ പോലും നീങ്ങി കടലില്‍ ചെന്ന് പതിക്കുമെന്നാണ് യേശുവിന്റെ ഉറപ്പ്. എന്നിട്ടും അങ്ങനെ വിശ്വസിക്കാന്‍ മാത്രം നാം ആരും വിശ്വാസികളായിട്ടില്ല. കാരണം നമ്മളില്‍ പലരുടെയും വിശ്വാസം അത്രമേല്‍ ദുര്‍ബലമാണെന്ന് ചുരുക്കം.

എന്നാല്‍ വിശുദ്ധര്‍ അങ്ങനെയായിരുന്നില്ല. അവര്‍ ക്രിസ്തുവിന്റെ വാക്കുകളെ അതേപടി വിശ്വസിക്കുകയും നടപ്പിലാക്കുകയും ചെയ്തവാണ്. ഇതാ നഴ്‌സ്യായിലെ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതത്തിലെ ഒരു സംഭവം.

ആശ്രമത്തിന്റെ പണി നടക്കുന്ന വേളയില്‍ ആര്‍ക്കും നിരക്കിമാറ്റാനാവാത്ത വിധത്തിലുള്ള ഒരു കല്ല് അവര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ആശ്രമാംഗങ്ങളും ജോലിക്കാരും എല്ലാം ചേര്‍ന്ന് പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും കല്ല് ഒരു തരിപോലും നീങ്ങുന്നില്ല.

വിയര്‍ത്തുകുളിച്ച് അവശരായ അവര്‍ ചെന്ന് ബെനഡിക്ടിനോട് കാര്യം പറഞ്ഞു. ബെനഡിക്ട് എന്തു ചെയ്‌തെന്നോ? അദ്ദേഹം മൗനമായി തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചു.

പിന്നെ അവരോട് പറഞ്ഞു,

ഇനി ചെന്ന് കല്ല് മാറ്റൂ.

സന്യാസികള്‍ ഞെട്ടിപ്പോയി. കുറച്ച് മുമ്പ് സംഘം ചേര്‍ന്ന് നോക്കിയിട്ട് പോലും അനക്കമില്ലാതിരുന്ന കല്ല് ഇതാ പുഷ്പം പോലെ മാറ്റാന്‍ സാധിക്കുന്നു.

പ്രാര്‍തഥനയുടെ ഒരു ശക്തിയേ!

ബി

You must be logged in to post a comment Login