പ്രാര്‍ത്ഥന ഹാളൊരുക്കി ചൈനയിലെ അന്താരാഷ്ട്ര വിമാനത്താവളം

പ്രാര്‍ത്ഥന ഹാളൊരുക്കി ചൈനയിലെ അന്താരാഷ്ട്ര വിമാനത്താവളം

ഷെന്‍സ്‌ഹെന്‍: ഷെന്‍സ്‌ഹെന്നിലെ തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആത്മീയതയുടെ മരുപ്പച്ച എന്ന പേരില്‍ പുതിയ പ്രാര്‍ത്ഥന ഹാള്‍ ഒരുങ്ങി. രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതുതായി വന്ന മാറ്റങ്ങളുടെ ഭാഗമായാണ് പ്രാര്‍ത്ഥന ഹാള്‍ തീര്‍ത്തത്.

30 സ്‌ക്വയര്‍ മീറ്റര്‍ വലിപ്പമുള്ള ചാപ്പലില്‍ പ്രാര്‍ത്ഥിക്കാന്‍ ആവശ്യമായ ബഞ്ചുകളും ബൈബിള്‍ കോപ്പികളും ലഭ്യമാണ്. യാത്രക്കാര്‍ക്ക് ബൈബിള്‍ വായിക്കുവാനും ധ്യാനത്തില്‍ ഏതാനും സമയം മുഴുകാനുമുള്ള അവസരം ഇതുവഴി ലഭിക്കും.

ക്രിസ്ത്യന്‍ സംസ്‌കാരത്തെ മാനിക്കുന്നതിന്റെ ഭാഗമായി, അവരുടെ ധാര്‍മ്മികവും ആത്മീയവുമായ ആവശ്യങ്ങള്‍ മനസ്സിലാക്കി അതിനുള്ള സൗകര്യം ഒരുക്കികൊടുക്കുകയാണ് പുതിയ പ്രാര്‍ത്ഥന ഹാളെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

You must be logged in to post a comment Login