പ്രിയപ്പെട്ടവര്‍ മരിക്കുമ്പോള്‍ ദൈവത്തെ പഴിക്കരുത്! പാപ്പാ

പ്രിയപ്പെട്ടവര്‍ മരിക്കുമ്പോള്‍ ദൈവത്തെ പഴിക്കരുത്! പാപ്പാ

rsrtnപിതാവിനെയോ മാതാവിനെയോ നഷ്ടപ്പെടുമ്പോഴോ മകനോ മകളോ മരിക്കുമ്പോഴോ ദൈവത്തിന്റെ മേല്‍ കുറ്റം ചാരരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. എന്തെന്നാല്‍ ക്രിസ്തുവിന്റെ പുനരുത്ഥാനം മരണത്തെ തോല്‍പിച്ചിരിക്കുന്നു. മരണം അവസാന വാക്കല്ല.

‘കുഞ്ഞുങ്ങളേക്കാള്‍ അധിക കാലം ജീവിക്കുക എന്നത് മാതാപിതാക്കളെ സംബന്ധിച്ച് വളരെ വേദനാകരമാണ്. കുടുംബത്തിന്റെ സ്വാഭാവികതയ്ക്കു വിരുദ്ധമാണല്ലോ അത്. കുഞ്ഞിനെ നഷ്ടപ്പെടുക എന്നത് കാലത്തെ നിശ്ചലമാക്കുന്നതു പോലെയാണ്. ഭൂതകാലത്തെയും ഭാവികാലത്തെയും വിഴുങ്ങുന്ന ഒരു മഹാശൂന്യതയില്‍ നാം പെട്ടു പോകും.’ പാപ്പാ പറഞ്ഞു. ഫിലാഡെല്‍ഫിയയില്‍ നടക്കുന്ന കുടുംബസമ്മേളനത്തിനും ഒക്ടോബറിലെ കുടുംബസിനഡിനും മുന്നോടിയായി പാപ്പാ നടത്തുന്ന പ്രഭാഷണ പരമ്പരയിലാണ് ഈ സന്ദേശം.

മകന്റെയോ മകളുടെയോ മരണം മാതാപിതാക്കള്‍ അവര്‍ക്കു നല്‍കിയ എല്ലാ വാഗ്ദാനങ്ങളുടെയും അവര്‍ക്കായി സഹിച്ച ത്യാഗങ്ങളുടെയും നേര്‍ക്കുള്ള ഒരു ‘അപമാനം’ പോലെയാണ്. അതു തന്നെയാണ് മറിച്ചും. ആ മഹാനഷ്ടം എങ്ങനെ വിശദീകരിക്കണം എന്നറിയാത്തതിനാല്‍ തല്ഫലമായിണ്ടാകുന്ന ശൂന്യതയും പരിത്യക്തയും അതീവ ദുഖകരമാണ്. അറിവിനപ്പുറത്തെ ഈ കറുത്ത ശൂന്യത മൂലം ദൈവത്തെ പഴിപറയാന്‍ നമുക്കു തോന്നിപ്പോകും.

വിധവയുടെ മകനെ മരണത്തില്‍ നിന്നും ഉയിര്‍പ്പിച്ച യേശുവിന്റെ കാരുണ്യം ലൂക്ക ചിത്രീകരിക്കുന്നുണ്ട്. സഹിക്കുന്നവരോടുള്ള അവിടുത്തെ കാരുണ്യവും മരണത്തിന്റെ മേലുള്ള അവിടുത്തെ അധികാരവുമാണ് ഇവിടെ പ്രകടമാകുന്നത്, പാപ്പാ പറഞ്ഞു.

കുടുംബാംഗത്തിന്റെ മരണമോര്‍ത്തു വിലപിക്കുന്ന കുടുംബം വിശ്വാസത്തിലും സ്‌നേഹത്തിലും ശക്തി കണ്ടെത്തുമ്പോള്‍ എല്ലാം തട്ടിക്കോണ്ടു പോകുന്നതില്‍ നിന്നു മരണത്തെ നാം തടയുകയാണ് ചെയ്യുന്നത്. മരണത്തിന്റെ ഇരുളിനെ സ്‌നേഹത്തിന്റെ തീക്ഷണമായ പ്രവൃത്തികളാല്‍ നാം കീഴടക്കുന്നു. വി. പൗലോസിന്റെ വാക്കുകള്‍ ഓര്‍മിക്കുക: ‘ക്രിസ്തുവിന്റെ ഉത്ഥാനം മരണത്തിന്റെ മൂര്‍ച്ഛയെ നീക്കിക്കളഞ്ഞിരിക്കുന്നു!.

You must be logged in to post a comment Login