പ്രൊഫ. പിടി ചാക്കോ അനുസ്മരണവും സാഹിത്യപുരസ്‌കാരസമര്‍പ്പണവും ഇന്ന്

പ്രൊഫ. പിടി ചാക്കോ അനുസ്മരണവും സാഹിത്യപുരസ്‌കാരസമര്‍പ്പണവും ഇന്ന്

pt chackoപ്രമുഖ ദാര്‍ശനിക സാഹിത്യകാരനും ദൈവശാസ്ത്രജ്ഞനുമായ പ്രൊ. പിടി ചാക്കോ അനുസ്മരണ സമ്മേളനം ആഗസ്റ്റ് 1 ന് 3 മണിക്ക് എറണാകുളം പിഒസിയില്‍ നടക്കും. ബെല്‍ജിയത്തിലെ ലുവെയിന്‍ സര്‍വകലാശാലയില്‍ പോയി ദൈവശാസ്ത്രം പഠിച്ചയാളാണ് പിടി ചാക്കോ.

ചടങ്ങില്‍ പ്രസിദ്ധ വിവര്‍ത്തകനും ഭാഷാശാസ്ത്രജ്ഞനുമായ റവ. ഡോ. കുരിക്കൂരിന് സാഹിത്യപുരസ്‌കാരം സമര്‍പ്പിക്കും. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. ക്രൈസ്തശബ്ദകോശം എന്ന കൃതിയെ പുരസ്‌കരിച്ചാണ് അവാര്‍ഡ്. പ്രൊഫ. ഡോ. കുര്യാസ് കുമ്പളക്കുഴി അധ്യക്ഷപ്രസംഗവും ജസ്റ്റിസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണവും നടത്തും. കിസ്തീയതയും സാഹിത്യവും എന്ന പുസ്തകം പ്രകാശിപ്പിക്കും.

You must be logged in to post a comment Login