പ്രേതബാധ ഒഴിവാക്കാന്‍ ഒടുവില്‍ സ്‌കോട്ടീഷ് പോലീസിന് കത്തോലിക്കാ വൈദികനെ വിളിക്കേണ്ടിവന്നു

പ്രേതബാധ ഒഴിവാക്കാന്‍ ഒടുവില്‍ സ്‌കോട്ടീഷ് പോലീസിന് കത്തോലിക്കാ വൈദികനെ വിളിക്കേണ്ടിവന്നു

സ്‌കോട്ട് ലന്റ്: ഇങ്ങനെയൊരു അനുഭവം തങ്ങളുടെ ജീവിതത്തില്‍ ആദ്യത്തേതാണെന്നാണ് സ്‌കോട്ട് ലന്റിലെ പോലീസ് അധികാരികള്‍ പറയുന്നത്. വിശദീകരിക്കാനാവാത്ത സംഭവം എന്നാണ് അവര്‍ ഇതിനെ വിശേഷിപ്പിക്കുന്നതും.

സ്‌കോട്ട്‌ലന്റിലെ സൗത്ത് ലാനാര്‍ക്ക്‌ഷൈറിലാണ് സംഭവം. അവിടെയുള്ള  ഒരു വീട്ടില്‍ ബള്‍ബുകള്‍ സ്വയം ഓണാകുകയും ഓഫാകുകയും ചെയ്യുക, വീട്ടിലെ ഓമനയായ നായ്ക്കുട്ടി വായുവിലൂടെ നടക്കുക.വസ്ത്രങ്ങള്‍ മുറിയിലൂടെ പറന്നുനടക്കുക ഇത്യാദി അത്യസാധാരണങ്ങളായ സംഭവങ്ങള്‍ക്കാണ് സ്‌കോട്ടീഷ് പോലീസ് സാക്ഷ്യം വഹിച്ചത്.

വീട്ടുകാര്‍ ആദ്യം വിവരമറിയിച്ചത് പോലീസിനെയാണ്. പക്ഷേ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിവന്നപ്പോള്‍ അവര്‍ക്ക് മനസ്സിലായി ഇത് തങ്ങളുടെ കൈപിടിയില്‍ നില്ക്കുന്ന കാര്യമല്ലെന്ന്.ഏതോ പ്രേതബാധയാണിത് എന്നും അവര്‍ക്ക് മനസ്സിലായി.

അങ്ങനെയാണ് സമീപത്തുള്ള കത്തോലിക്കാവൈദികന്റെ സഹായം അവര്‍ തേടിയത്.
അച്ചന്‍ വീട്ടിലെത്തി പ്രാര്‍ത്്ഥിക്കുകയും വെഞ്ചരിക്കുകയും ചെയ്തു. അതോടെ സംഭവം സാധാരണനിലയിലായി.

എന്തായാലും വീട്ടുകാര്‍ ഇപ്പോള്‍ വീടു മാറി ബന്ധുക്കള്‍ക്കൊപ്പമാണ് താമസം. പോലീസ് ഇതേക്കുറിച്ച് അന്വേഷണം തുടരുകയും ചെയ്യുന്നു.

ഔദ്യോഗികമായി സ്‌കോട്ട്‌ലന്റ് പ്രൊട്ടസ്റ്റന്റ് രാജ്യമാണ്.

You must be logged in to post a comment Login