പ്രോലൈഫ് എന്നാല്‍ കുടിയേറ്റക്കാരെ സഹായിക്കുക എന്നുംകൂടി അര്‍ത്ഥമുണ്ട്

പ്രോലൈഫ് എന്നാല്‍ കുടിയേറ്റക്കാരെ സഹായിക്കുക എന്നുംകൂടി അര്‍ത്ഥമുണ്ട്

ക്രാക്കോവ്/ മനില: സഭയുടെ പ്രോലൈഫ് പ്രവര്‍ത്തനങ്ങളും വിശ്വാസവും അജാതശിശുക്കള്‍ക്ക് വേണ്ടി മാത്രമുള്ളതല്ല എന്ന് മനില ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ലൂയിസ് ടാഗ്ലെ. ലോകയുവജനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ തരത്തിലും മുറിവേല്പിക്കപ്പെടാന്‍ സാധ്യതയുള്ളവര്‍ക്കു വേണ്ടി കൂടിയുള്ളതാണ് അത്. അതിന്റെ ഭാഗമാണ് കുടിയേറ്റക്കാരും. നാം എങ്ങനെയാണ് കുടിയേറ്റക്കാരെ ട്രീറ്റ് ചെയ്യുന്നത് എന്നത് അതിന്റെ ഭാഗമാണ്.

താനൊരു കുടിയേറ്റക്കാരനാണെന്നും അദ്ദേഹം പങ്കുവച്ചു. അദ്ദേഹത്തിന്റെ പൂര്‍വ്വികര്‍ ചൈനയില്‍ നിന്ന് കുടിയേറിയവരാണ്.

സിറിയയില്‍ നിന്ന് പുറപ്പെട്ട് എത്തിച്ചേര്‍ന്ന ഒരു കൗമാരക്കാരന്റെ അനുഭവവും അദ്ദേഹം പങ്കുവച്ചു. അവന്റെ മാതാപിതാക്കള്‍ അവനെ ഒറ്റയ്ക്ക് രക്ഷപ്പെടുത്തി വിട്ടതാണ്. സിറിയയില്‍ ജീവിതം ദുഷ്‌ക്കരമായ ഒരു സാഹചര്യത്തില്‍. ഇനിയെന്നാണ് തങ്ങള്‍ പരസ്പരം കൂടിച്ചേരുക എന്നുപോലും അവര്‍ക്കറിയില്ല..

സ്വന്തം ജീവനെ തൃണവല്‍ഗണിച്ചും മകന്റെ ജീവന് വേണ്ടി നിലകൊണ്ടവര്‍. സമാധാനത്തിന്റെ വേരുകള്‍ വിശ്വാസത്തിലാണ് അടിയുറച്ചിരിക്കുന്നത് ഒരു അഭയാര്‍ത്ഥിയെയും ഒരുരാജ്യം തങ്ങളുടേതായി സ്വീകരിക്കുന്നില്ല. ഒരു അഭയാര്‍ത്ഥി എന്നോട് പറഞ്ഞത് ഇതാണ്. ആരും തങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല. ഇത്തരം ആരും ചിന്തിക്കാനില്ലാത്ത ഇടങ്ങളിലാണ് സഭ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിരിക്കുന്നത്.

കര്‍ദിനാള്‍ പറഞ്ഞു.

You must be logged in to post a comment Login