പ്രോലൈഫ് സന്ദേശം പ്രചരിപ്പിക്കാന്‍ നവമാധ്യമങ്ങള്‍ ഉപയോഗിക്കണം: കര്‍ദ്ദിനാള്‍ ഡോളന്‍

ന്യൂയോര്‍ക്ക്: പ്രോലൈഫ് സന്ദേശം പ്രചരിപ്പിക്കാന്‍ നവമാധ്യമങ്ങള്‍ പ്രധാന ഉപകരണങ്ങളാക്കണമെന്ന് കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍. പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന യുഎസ് ബിഷപ്പ്‌സ് കമ്മിറ്റിയുടെ ചെയര്‍മാനാണ് അദ്ദേഹം.

ജീവിതത്തോടും സകല ജീവജാലങ്ങളോടും സ്‌നേഹമുണ്ടാകണം. ആരും ഒഴിവാക്കപ്പെടേണ്ടവരല്ല. പ്രോലൈഫ് പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനായി ‘9 ഡേയ്‌സ് ഫോര്‍ ലൈഫ്’ എന്ന ബോധവത്കരണ പരിപാടിയില്‍ അണിചേരണമെന്നും അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.

ഭ്രൂണഹത്യക്കെതിരെ പ്രചാരണം നടത്തുന്ന ബോധവത്കരണ പരിപാടിയാണ്  ‘9 ഡേയ്‌സ് ഫോര്‍ ലൈഫ്’. പദ്ധതിക്ക് ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ നവമാധ്യമങ്ങളിലൂടെ കൂടുതല്‍ പ്രചാരം നല്‍കണമെന്നും പദ്ധതിയുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്നും കര്‍ദ്ദിനാള്‍ ഡോളന്‍ ആവശ്യപ്പെട്ടു. ഭ്രൂണഹത്യക്കായി ഒരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ ചെറുത്തു തോല്‍പ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login