പ്ലാന്‍ഡ് പാരന്റ്ഹുഡിനുള്ള സാമ്പത്തിക സഹായം ലുസിയാന ഗവര്‍ണര്‍ നിര്‍ത്തലാക്കി

പ്ലാന്‍ഡ് പാരന്റ്ഹുഡിനുള്ള സാമ്പത്തിക സഹായം ലുസിയാന ഗവര്‍ണര്‍ നിര്‍ത്തലാക്കി

jindalഭ്രൂണങ്ങളെ കൊന്നു വില്‍ക്കുന്ന നാല് രഹസ്യവീഡിയോകള്‍ ഈയിടെ പുറത്തായ സാഹചര്യത്തില്‍ പ്ലാന്‍ഡ് പാരന്റ്ഹുഡിനുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കാന്‍ ലൂസിയാനാ ഗവര്‍ണര്‍ ബോബി ജിന്‍ഡാല്‍ ഉത്തരവിട്ടു. പ്രോലൈഫ് മനസ്ഥിതിക്ക് പേരുകേട്ടയാളാണ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കൂടിയായ ബോബി ജിന്‍ഡാല്‍.

അമേരിക്കയില്‍ തുടര്‍ച്ചയായി ആറുവര്‍ഷം പ്രോലൈഫ് സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന സംസ്ഥാനമായ ലുസിയാന് ഈ നീക്കത്തിലൂടെ ആ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.
‘കഴിഞ്ഞ ദിവസങ്ങളില്‍, പ്ലാന്‍ഡ് പാരന്റ്ഹുഡിന്റേതായി നടമാടുന്ന കുത്സിത പ്രവര്‍ത്തികള്‍ ഞെട്ടലോടെയാണ് നാം കണ്ടത്. ലുസിയാനാ നിവാസികള്‍ ഉയര്‍ക്കിപ്പിടിക്കുന്ന മൂല്യങ്ങളെ പ്ലാന്‍ഡ് പാരന്റ്ഹുഡ് പ്രതിനിധീകരിക്കുന്നില്ല. മനുഷ്യജീവനെ മാനിക്കുന്നുമില്ല. അതിനാല്‍ ഈ സംസ്ഥാനത്തിന്റെ സഹായം സ്വീകരിക്കാന്‍ ഈ സംഘടനയ്ക്ക അര്‍ഹതയില്ല.’ ബോബി ജിന്‍ഡാല്‍ പ്രസ്താവനയില്‍ പറഞ്ഞു.

You must be logged in to post a comment Login