പ്ലാന്‍ഡ് പേരന്റ്ഹുഡ് വേണോ..? ഇനി ഒബാമ തീരുമാനിക്കും

അമേരിക്ക: ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയ പ്ലാന്‍ഡ് പേരന്റ്ഹുഡ് ഇനി അമേരിക്കയില്‍ വേണമോ വേണ്ടയോ എന്നുള്ളത് പ്രസിഡന്റ് ബറാക് ഒബാമ തീരുമാനിക്കും. അമേരിക്കന്‍ കോണ്‍ഗ്രസില്‍ പാസ്സായതിനെത്തുടര്‍ന്ന് പ്ലാന്‍ഡ് പേരന്റ്ഹുഡിന് ധനസഹായം നല്‍കേണ്ടതില്ലെന്നതു സംബന്ധിച്ച ബില്‍ പ്രസിഡിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെടും. അദ്ദേഹം ഒപ്പിട്ടാല്‍ ഈ തുക ആരോഗ്യക്ഷേമ പദ്ധതികള്‍ക്കായി മാറ്റിവെയ്ക്കും.

550 മില്യന്‍ ഡോളറാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ അബോര്‍ഷന്‍ ബിസിനസ് സംരംഭമായ പ്ലാന്‍ഡ് പേരന്റ്ഹുഡിന് അമേരിക്കന്‍ സര്‍ക്കാര്‍ ധനസഹായമായി നല്‍കിയിരുന്നത്. പ്ലാന്‍ഡ് പേരന്റ്ഹുഡിന്റെ ഭീകരത വെളിപ്പെടുത്തുന്ന വീഡിയോകള്‍ പുറത്തു വന്നതിനെത്തുടര്‍ന്ന് പ്രോലൈഫ് അനുഭാവികളും മനുഷ്യാവകാശ പ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധി പേര്‍ ഇതിനെതിരെ രംഗത്തു വന്നിരുന്നു. ബില്‍ അമേരിക്കന്‍ പാര്‍ലമെന്റില്‍ പാസായത് ഇവരുടെ കൂടെ വിജയമായിരിക്കുകയാണ്.

50 വര്‍ഷമായി അമേരിക്കന്‍ സര്‍ക്കാര്‍ പ്ലാന്‍ഡ് പേരന്റ്ഹുഡിന് ധനസഹായം നല്‍കി വരികയായിരുന്നു. ജനങ്ങളില്‍ നിന്നും പിരിച്ചെടുത്തിരുന്ന നികുതി ഉപയോഗിച്ചാണ് ഈ പണം നല്‍കിക്കൊണ്ടിരുന്നത്. ഇതും വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

You must be logged in to post a comment Login