പ്ലാന്‍ഡ് പേരന്റ് ഹുഡ് വീഡിയോ അനാവരണം ചെയ്യുന്നത് ജീവനോടുള്ള ആദരവില്ലായ്മ

പ്ലാന്‍ഡ് പേരന്റ് ഹുഡ് വീഡിയോ അനാവരണം ചെയ്യുന്നത് ജീവനോടുള്ള ആദരവില്ലായ്മ

imagesബോസ്റ്റന്‍: പ്ലാന്‍ഡ് പേരന്റ് ഹുഡ് വീഡിയോ അനാവരണം ചെയ്യുന്നത് ജീവനോടുള്ള ആദരവില്ലായ്മയാണെന്ന് ബോസ്റ്റന്‍ കര്‍ദിനാള്‍ സിന്‍ ഒ മാലി.അജാതശിശുക്കളുടെ അവയവങ്ങള്‍ ഓരോന്നിനും വില പേശി പണം വാങ്ങുന്ന വീഡിയോയുടെ മൂന്നാം ഭാഗം ഈ ആഴ്ചയാണ് പുറത്തുവന്നത്. മനുഷ്യത്വത്തോടുള്ള ആദരവില്ലായ്മയും മനുഷ്യജീവനോടുള്ള ബഹുമാനമില്ലായ്മയുമാണ് ഇത്തരം വിലപേശലിലൂടെ വ്യക്തമായത്.  വലിച്ചെറിയല്‍ സംസ്‌കാരത്തിന്റെയും വ്യാപകമായ ലാഭേച്ഛപ്രവണതയുടെയും ഉല്പന്നമായാണ് ഗര്‍ഭച്ഛിദ്രത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ വിളിച്ചിരിക്കുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു.  യുഎസ്  ബിഷപ്‌സ് കമ്മറ്റിയുടെ പ്രോലൈഫ് പ്രവര്‍ത്തനങ്ങളുടെ കമ്മിറ്റി ചെയര്‍മാനാണ് കര്‍ദിനാള്‍ സിന്‍ഓമാലി .

You must be logged in to post a comment Login