പൗലോസിനെ എന്തുകൊണ്ട് അപ്പസ്തോലന്‍ എന്ന് വിളിക്കുന്നു?

പൗലോസിനെ എന്തുകൊണ്ട് അപ്പസ്തോലന്‍ എന്ന് വിളിക്കുന്നു?

പത്രോസ് എന്ന് പേരു നല്കിയ ശിമയോന്‍, അവന്റെ സഹോദരനായ അന്ത്രയോസ്, യാക്കോബ്, യോഹന്നാന്‍, പീലിപ്പോസ്, ബര്‍ത്തലോമിയോ, മത്തായി, തോമസ്, ഹല്‍പെയുടെ പുത്രനായ യാക്കോബ്, തീവ്രവാദിയായി അറിയപ്പെട്ടിരുന്ന ശിമയോന്‍. യാക്കോബിന്റെ മകനായ യൂദാസ്, ഒറ്റുകാരനായിത്തീര്‍ന്ന യൂദാസ് സ്‌കറിയോത്ത എന്നിവരെയാണ് ക്രിസ്തുവിന്റെ ശിഷ്യരായി വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നത്. ഇക്കൂട്ടത്തിലൊന്നും വിശുദ്ധ പൗലോസിന്റെ പേരില്ല.

എന്നിട്ടും എന്തുകൊണ്ടാണ് പൗലോസിനെ അപ്പസ്‌തോലന്‍ എന്ന് വിശേഷിപ്പിക്കുന്നത്? സ്വഭാവികമായ ഒരു സംശയമാണിത്.

അപ്പസ്‌തോലന്‍ എന്ന വാക്കിന് അയ്ക്കപ്പെട്ടവന്‍ എന്നാണര്‍ത്ഥം. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ദൗത്യമുള്ളവന്‍, ദൂരത്തേക്ക് ദൗത്യവുമായി പോകുന്നവന്‍ എന്നെല്ലാം ഇതിന് അര്‍ത്ഥമുണ്ട്. ക്രിസ്തു തിരഞ്ഞെടുത്ത ശിഷ്യന്മാരെല്ലാവരും ഇപ്രകാരം അയ്ക്കപ്പെട്ടവരാണ്. മാത്രവുമല്ല പൗലോസിനെ ക്രിസ്തുവാണ് തിരഞ്ഞെടുത്തത് എന്നതിന് അപ്പസ്‌തോലപ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നുമുണ്ട്. കര്‍ത്താവ് അവനോട് പറഞ്ഞു നീ പോവുക വിജാതീയരുടെയും രാജാക്കന്മാരുടെയും ഇസ്രായേല്‍ മക്കളുടെയും മുന്‍പില്‍ എന്റെ നാമം വഹിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട പാത്രമാണ്.( അപ്പ 9:15)

ഇക്കാരണത്താല്‍ പൗലോസ് അപ്പസ്‌തോലനായി വിശേഷിപ്പിക്കപ്പെടുന്നു. സുവിശേഷത്തിന്റെ സന്ദേശവാഹകന്‍.. സുവിശേഷത്തിന്റെ പ്രതിനിധി. ഇങ്ങനെയാണ് പൗലോസ് അപ്പസ്തോലനായി മാറിയത്.

ബി

You must be logged in to post a comment Login