ഫാത്തിമായില്‍ വീണ്ടും മാതാവ് പ്രത്യക്ഷപ്പെട്ടു

ഫാത്തിമായില്‍ വീണ്ടും മാതാവ് പ്രത്യക്ഷപ്പെട്ടു

പോര്‍ച്ചുഗല്‍: ഫാത്തിമായില്‍ വീണ്ടും മാതാവിന്റെ ദര്‍ശനമുണ്ടായതായി പോര്‍ച്ചുഗീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഫാദര്‍ നിക്കോളാസ് ഗ്രണ്ണറുടെ ജന്മദിനമായ മെയ് 4നാണ് അത്ഭുതം നടന്നത്.

മുക്കാല്‍ മണിക്കൂറോളം വിശ്വാസികള്‍ക്ക് മാതാവ് ദര്‍ശനം നല്‍കിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അസാധാരണമായ ഒരു പ്രകാശം വളയം അവര്‍ക്കുമുന്‍പില്‍ തെളിഞ്ഞുവെന്നും തിളങ്ങുന്ന പ്രകാശത്തിന്റെ ഉറവിടം കറങ്ങുന്നുണ്ടായിരുന്നുവെന്നും കണ്ടുനിന്നവര്‍ സാക്ഷ്യപ്പെടുത്തി. ഏതാനും മിനിറ്റുകള്‍ക്കു ശേഷം മാതാവ് അവിടെ നിന്നും അപ്രത്യക്ഷയായി.

പോര്‍ച്ചുഗീസ് പത്രമായ കൊറീയോ ഡാ മന്‍ഹയുടെ റിപ്പോര്‍ട്ട് പ്രകാരം നൂറിലധികം ആളുകളാണ് അത്ഭുതത്തിന് സാക്ഷികളായത്. ഔറത്തില്‍ നിന്ന് കാക്‌സാറിയാസിലേക്ക് മാതാവിന്റെ രൂപം തീര്‍ത്ഥാടനത്തിനായി മാറ്റുന്നതിനിടയിലാണ് അവിടെ കൂടിയ വിശ്വാസികള്‍ക്കു മുന്‍പില്‍ മാതാവ് പ്രത്യക്ഷപ്പെട്ടത്. കുറച്ചു മാസങ്ങളായി ഫാത്തിമാ രൂപതയിലെ പല സ്ഥലങ്ങളിലായി മാതാവിന്റെ രൂപം തീര്‍ത്ഥാടനത്തിലായിരുന്നു.

 

നീതു മെറിന്‍

 

 

You must be logged in to post a comment Login