ഫാദര്‍ അഗസ്റ്റിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി…

ഫാദര്‍ അഗസ്റ്റിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി…

പെരിയാറില്‍ വിദ്യാര്‍ത്ഥിയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുങ്ങിമരിച്ച ഫാദര്‍ അഗസ്റ്റിന്‍ വൈരമണിന് നാട്ടുകാരുടെ കണ്ണീരില്‍ കുതിര്‍ന്ന വിട. നൂറുകണക്കിനാളുകളാണ് ഫാദര്‍ അഗസ്റ്റിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത്.

ഫാദര്‍ അഗസ്റ്റിന്റെ മൃതദ്ദേഹം ഇന്നലെ സ്വദേശമായ വണ്ടിപ്പെരിയാറിലേക്ക് കൊണ്ടുപോയിരുന്നു. മൂന്നാര്‍ മൗണ്ട് കാര്‍മ്മല്‍ പള്ളി സെമിത്തേരിയില്‍ ഇന്നലെ വൈകിട്ട് നാലു മണിക്കായിരുന്നു സംസ്‌കാരം.

വണ്ടിപ്പെരിയാര്‍ സ്വദേശിയായ ഫാദര്‍ അഗസ്റ്റിന്‍ വൈരമണ്‍ സ്റ്റീഫന്‍-ഓമന ദമ്പതികളുടെ രണ്ടാമത്തെ മകനാണ്. ഇക്കഴിഞ്ഞ ജനുവരിയിലാണ് പൗരോഹിത്യത്തിന്റെ 10ാം വാര്‍ഷികം ആഘോഷിച്ചത്. 6 മാസം മുന്‍പാണ് പെരുമ്പാവൂര്‍ ഇടവകാ വികാരിയായി ചുമതലയേറ്റത്.

മരിച്ച ജോയല്‍ ഏഴാ ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ വര്‍ഷമാണ് ജോയലിന്റെ പിതാവ് ക്യാന്‍സര്‍ ബാധിതനായി മരിച്ചത്.

You must be logged in to post a comment Login