ഫാദര്‍ ജയിംസ് മാഞ്ഞാക്കല്‍ കരുണയുടെ ഔദ്യോഗിക പ്രേഷിതന്‍

ഫാദര്‍ ജയിംസ് മാഞ്ഞാക്കല്‍ കരുണയുടെ ഔദ്യോഗിക പ്രേഷിതന്‍

വത്തിക്കാന്‍: കരുണയുടെ വര്‍ഷത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പ നിയോഗിച്ച ഒദ്യോഗിക മിനറിമാരുടെ ഗണത്തില്‍  കേരളത്തില്‍ നിന്നുള്ള പ്രശസ്ത വചനപ്രഘോഷകന്‍ ഫാദര്‍ ജയിംസ് മാഞ്ഞാക്കലും. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രേഷിതരോടൊപ്പം ഫ്രാന്‍സിസ് പാപ്പ ഫാദര്‍ ജയിംസ് മാഞ്ഞാക്കലിനെയും കരുണയുടെ പ്രേഷിതനായി അഭിഷേകം ചെയ്തു.

700 ഓളം വൈദികരാണ് വിഭൂതി ദിനത്തില്‍ മാര്‍പാപ്പയുടെ പ്രത്യേക അനുഗ്രഹം വാങ്ങി  സഭയുടെ ഔദ്യോഗിക പ്രേഷിതരായി യാത്ര തിരിച്ചത്. റോമില്‍ നിന്നു മാത്രം നല്‍കുന്ന പാപമോചനാധികാരം ഇവര്‍ക്കുണ്ടാകും. ‘നാല്‍പ്പതിലധികം വര്‍ഷങ്ങളായി അങ്ങു കരുണയുടെ മിഷനറിയാണല്ലോ’ എന്നു പറഞ്ഞുകൊണ്ട് തോളില്‍ കൈവെച്ചാണ് ഫ്രാന്‍സിസ് പാപ്പ ഫാദര്‍ ജയിംസ് മാഞ്ഞാക്കലിനെ അനുഹ്രഹിച്ചത്. മാര്‍പാപ്പയുടെ മോതിരം ചുംബിച്ചു കൊണ്ട് തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഫാദര്‍ ജയിംസ് മാഞ്ഞാക്കല്‍ പാപ്പയോട് അഭ്യര്‍ത്ഥിച്ചു.

You must be logged in to post a comment Login