ഫാദര്‍ ടോം ഉഴുന്നാലിനു വേണ്ടി കാത്തലിക് ഫെഡറേഷന്‍ മാര്‍ച്ച് നടത്തി

ഫാദര്‍ ടോം ഉഴുന്നാലിനു വേണ്ടി കാത്തലിക് ഫെഡറേഷന്‍ മാര്‍ച്ച് നടത്തി

കോട്ടയം: യെമനിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ തട്ടിക്കൊണ്ടു പോകപ്പെട്ട മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലിന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും കേരള ലേബര്‍ മൂവ്‌മെന്റും സംയുക്തമായി മാര്‍ച്ചും സമ്മേളനവും നടത്തി. ഭീകരതക്കെതിരെ ആഗോളസമൂഹം ഉണരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

കോട്ടയം ലൂര്‍ദ്ദ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ കാത്തലിക് ഫെഡറേഷന്‍ ദേശീയ പ്രസിഡന്റ് അഡ്വ.പി.പി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കേരള ലേബര്‍ മൂവ്‌മെന്റ് ഡയറക്ടര്‍ ഫാദര്‍ ബെന്നി കുഴിയടിയില്‍ യോഗം ഉദ്ഘാടനം ചെയ്തു.

You must be logged in to post a comment Login