ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കണം

ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കണം

രാമപുരം: യെമനില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ കാണാതായ ഫാദര്‍ ടോം ഉഴുന്നാലിനെ കണ്ടെത്താന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും അതിനായി നയതന്ത്ര സംവിധാനങ്ങള്‍ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് വിവി അഗസ്റ്റിന്‍. ഫാദര്‍ ടോം ഉഴുന്നാലിനെ കണ്ടെത്താന്‍ സര്‍ക്കാര്‍ ഗൗരവ പൂര്‍ണ്ണമായ ഇടപെടലുകള്‍ നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് പാലാ രൂപതാ സമിതി സംഘടിപ്പിച്ച സമ്മേളനം ഉദാഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. ഫാദര്‍ ടോമിനു വേണ്ടി എകെസിസിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ യജ്ഞവും സംഘടിപ്പിച്ചു.

പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കാന്‍ പ്രത്യേക സംഘത്തെ ഡല്‍ഹിയിലേക്ക് അയക്കണം. പാവപ്പെട്ടവരുടെയിടയില്‍ സേവനം ചെയ്യുന്ന ഇത്തരക്കാരെ സഹായിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും എകെസിസി യോഗം ചൂണ്ടിക്കാട്ടി.

രൂപതാ പ്രസിഡന്റ് സാജു അലക്‌സ് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. രാമപുരം ഫൊറോനാ വികാരി റവ.ഡോ.ജോര്‍ജ്ജ് ഞാറക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്നു നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷക്കും ആരാധനക്കും അദ്ദേഹം മുഖ്യകാര്‍മ്മികത്വം വഹിച്ചു.

You must be logged in to post a comment Login