‘ഫാദര്‍ ടോം ഉഴുന്നാലിലിനെ ദു:ഖവെള്ളിദിനത്തില്‍ തൂക്കിലേറ്റുമെന്ന വാര്‍ത്ത അഭ്യൂഹങ്ങള്‍ മാത്രമെന്ന്‌ സഭാധികാരികള്‍

‘ഫാദര്‍ ടോം ഉഴുന്നാലിലിനെ ദു:ഖവെള്ളിദിനത്തില്‍ തൂക്കിലേറ്റുമെന്ന വാര്‍ത്ത അഭ്യൂഹങ്ങള്‍ മാത്രമെന്ന്‌ സഭാധികാരികള്‍

ബംഗലൂരു:യെമനില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലിലിനെ ദു:ഖവെള്ളിദിനത്തില്‍ ഐഎസ് ഭീകരര്‍ തൂക്കിലേറ്റുമെന്ന   രീതിയില്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ ബംഗലൂരു സലേഷ്യന്‍ പ്രൊവിന്‍സ് വക്താവ് ഫാദര്‍ മാത്യു വലര്‍കോട്ട് ഖേദം അറിയിച്ചു. ഫാദര്‍ ടോമിനെ ആരാണ് തട്ടിക്കൊണ്ടുപോയത് എന്നതിനെക്കുറിച്ച് ഇതുവരെ തങ്ങള്‍ക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും തട്ടിക്കൊട്ടുപോയവരുടെ ലക്ഷ്യം എന്താണെന്ന് തങ്ങള്‍ക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫാദര്‍ ടോമിനെ കണ്ടെത്താന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളില്‍ വിശ്വാസമുണ്ട്. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം കെട്ടുകഥകളാണ്. ഇത്തരം അഭ്യൂഹങ്ങള്‍ക്ക് യാതൊരു വിധത്തിലുമുള്ള വിശ്വാസ്യതയും ഇല്ല.അഫ്ഗാനിസ്ഥാനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരനായ ഈശോസഭാവൈദികന്‍ തിരിച്ചെത്തിയതു പോലെ ഫാദര്‍ ടോമും തിരികെയെത്തുമെന്നും ഫാദര്‍ മാത്യു വലര്‍കോട്ട് കൂട്ടിച്ചേര്‍ത്തു.

 

You must be logged in to post a comment Login