ഫാദര്‍ ടോമിനു വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കും: സുഷമാ സ്വരാജ്

ഫാദര്‍ ടോമിനു വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കും: സുഷമാ സ്വരാജ്

ന്യൂഡല്‍ഹി: യെമനിലെ ഏഡനില്‍ വൃദ്ധസദനത്തിനു നേരെ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ കാണാതായ മലയാളി വൈദികനു വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഇതിനായി എല്ലാ വിധത്തിലുമുള്ള ശ്രമങ്ങളും നടത്തും. സംഘര്‍ഷമേഖലയായ യെമനില്‍ ഇന്ത്യക്ക് എംബസിയില്ലെങ്കിലും ഫാദര്‍ ടോം ഉഴുന്നാലിനെ രക്ഷപെടുത്താന്‍ സാധ്യമായ വിധത്തിലെല്ലാം പ്രവര്‍ത്തിക്കുമെന്ന് സുഷമാ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു.

You must be logged in to post a comment Login