ഫാദര്‍ ടോമിന്റെ മോചനം: യെമന്‍ എംബസിയുടെ സഹായം തേടുമെന്ന് വിദേശകാര്യമന്ത്രാലയം

ഫാദര്‍ ടോമിന്റെ മോചനം: യെമന്‍ എംബസിയുടെ സഹായം തേടുമെന്ന് വിദേശകാര്യമന്ത്രാലയം

ന്യൂഡല്‍ഹി: ഫാദര്‍ ടോം ഉഴുന്നാലിലിന്റെ മോചനശ്രമങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ യെമന്‍ എംബസിയുടെ സഹായം തേടുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. യെമന്‍ സംഘര്‍മേഘലയാണെന്നും അവിടുത്തെ നിയമസംവിധാനങ്ങള്‍ ആകെ തകിടം മറിഞ്ഞ അവസ്ഥയിലാണെന്നും വിദേശകാര്യമന്ത്രാലയം സിബിസിഐക്ക് അയച്ച കത്തില്‍ പറയുന്നു. ഫാദര്‍ ടോമിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ സാധ്യമായ വിധത്തിലെല്ലാം തുടര്‍ന്നുവരികയാണെന്നും കത്തില്‍ കത്തില്‍ പറയുന്നുണ്ട്.

ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോമിനെ മോചിപ്പിക്കാനുള്ള ശ്രമം പുരോഗമിച്ചു വരികയാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ഫാദര്‍ ടോം സുരക്ഷിതനാണെന്നും എന്നാല്‍ സുരക്ഷാപ്രശ്‌നങ്ങള്‍ പരിഗണിച്ച് മോചനശ്രമങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു.

You must be logged in to post a comment Login