ഫാദര്‍ ടോമിന്റെ മോചനശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കണം: കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍

ഫാദര്‍ ടോമിന്റെ മോചനശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കണം: കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍

യെമനിലുണ്ടായ ഭീകരാക്രമണത്തില്‍ തട്ടിക്ക1ണ്ടു പോകപ്പെട്ട മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ന്യൂനപക്ഷവിഭാഗത്തിന്റെ എറണാകുളം ജില്ലാ പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റ് വിജെ പൗലോസ് ഉദ്ഘാടനം ചെയ്ത യോഗത്തിന് കോണ്‍ഗ്ലസ് ന്യൂനപക്ഷവിഭാഗം ജില്ലാ പ്രസിഡന്റ് റെജി കീക്കിരിക്കാട് അദ്ധ്യക്ഷത വഹിച്ചു.

ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോമിനെ മോചിപ്പിക്കാനുള്ള ശ്രമം പുരോഗമിച്ചു വരികയാണെന്ന് വിദേശകാര്യമന്ത്രാലയത്തില്‍ നിന്നും സൂചനകള്‍ ലഭിച്ചിരുന്നു. ഫാദര്‍ ടോം സുരക്ഷിതനാണെന്നും എന്നാല്‍ സുരക്ഷാപ്രശ്‌നങ്ങള്‍ പരിഗണിച്ച് മോചനശ്രമങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നുമാണ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നേരത്തെ വ്യക്തമാക്കിയത്.

You must be logged in to post a comment Login