ഫാദര്‍ ഡേവിസ് ചിറമ്മലിന്റെ പാതപിന്‍തുടര്‍ന്ന് കേരളത്തില്‍ നിന്നുമുള്ള 15 വൈദികര്‍

ഫാദര്‍ ഡേവിസ് ചിറമ്മലിന്റെ പാതപിന്‍തുടര്‍ന്ന് കേരളത്തില്‍ നിന്നുമുള്ള 15 വൈദികര്‍

കൊച്ചി: കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപക ചെയര്‍മാനായ ഫാ. ഡേവിസ് ചിറമ്മലിന്റെ പാതപിന്‍തുടര്‍ന്ന് തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നതിന് സന്നദ്ധരായി കേരളത്തിലെ വൈദികരും സന്യാസിനികളും.

തന്റെ അവയവം മറ്റൊരാള്‍ക്ക് ദാനം ചെയ്യുന്ന ലോകത്തിലെ ആദ്യവൈദികനാണ് ഫാ. ഡേവിസ് ചിറമ്മല്‍. 2009ല്‍ തെക്കേമഠത്തില്‍ ഗോപിനാഥനെന്ന ഇലക്ട്രീഷനാണ് ഈ വൈദികന്‍ തന്റെ കിഡ്‌നി ദാനം ചെയ്ത്.

ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം ഒരു ബിഷപ്പും കന്യാസ്ത്രീയുമടക്കം കേരളത്തിലെ 15 വൈദികര്‍ തങ്ങളുടെ കിഡ്‌നി ദാനം ചെയ്തിട്ടുണ്ട്.

കിഡ്‌നി ദാനം ചെയ്യാന്‍ തയ്യാറായി സ്വയം മുന്‍പോട്ട് വരുന്നവരുടെ എണ്ണം കേരളത്തില്‍ ഇന്ന് കൂടിവരുന്നു. അവയവങ്ങള്‍ ദാനം ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ധാരാളം ആളുകള്‍ കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയിലേക്ക് ഫോണ്‍ ചെയ്യുന്നതായി സംഘടന റിപ്പോര്‍ട്ട് ചെയ്തു.

കത്തോലിക്ക പാരമ്പര്യം മറികടന്ന് മരിച്ചു കഴിഞ്ഞാല്‍ സ്വന്തം ശരീരം തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ കൊടുക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ഇദ്ദേഹം, സ്വന്തം ശരീരം ഇത്തരത്തില്‍ ദാനം ചെയ്യുന്ന ആദ്യത്തെ വൈദികന്‍ കൂടിയാണ്.

You must be logged in to post a comment Login