ഫാദര്‍ ഡേവിസ് ചിറമ്മേല്‍ നയിക്കുന്ന വചനപ്രഘോഷണം ന്യൂജേഴ്‌സിയില്‍

ഫാദര്‍ ഡേവിസ് ചിറമ്മേല്‍ നയിക്കുന്ന വചനപ്രഘോഷണം ന്യൂജേഴ്‌സിയില്‍

ന്യൂജേഴ്‌സി: അവയവദാനത്തിന്റെ മഹത്വം ജനഹൃദയങ്ങളിലേക്കെത്തിച്ച ഫാദര്‍ ഡേവിസ് ചിറമ്മേല്‍ നയിക്കുന്ന വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ നടക്കും. വൈകിട്ട് 7.30 മുതല്‍ രാത്രി 10 മണി വരെയാണ് വചന പ്രഘോഷണം.

വചനപ്രഘോഷണത്തിലൂടെ സുവിശേഷവേല തുടങ്ങിയ ഫാദര്‍ ഡേവിഡ് ചിറമ്മേല്‍ കേരള കിഡ്‌നി ഫൗണ്ടേഷന്റെ സ്ഥാപകന്‍ കൂടിയാണ്. സ്വന്തം വൃക്ക അപരന് ദാനമായി നല്‍കിക്കൊണ്ടാണ് അദ്ദേഹം തന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഫാദര്‍ ഡേവിസ് ചിറമ്മേലിന്റെ നേതൃത്വത്തിലുള്ള കിഡ്‌നി ഫൗണ്ടേഷന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അനേകര്‍ക്ക് അവയവദാനത്തിലൂടെ പുതുജീവന്‍ പകര്‍ന്നിട്ടുണ്ട്.

ഫാദര്‍ ഡേവിഡ് ചിറമ്മേല്‍ നയിക്കുന്ന സുവിശേഷപ്രഘോഷണത്തിലും തുടര്‍ന്നുള്ള ദിവ്യകാരുണ്യ ആരാധനയിലും എല്ലാ കുടുംബാംഗങ്ങളും പങ്കെടുക്കണമെന്നും ദൈവകൃപ അനുഭവിക്കണമെന്നും ഇടവകാ വികാരി ഫാദര്‍ തോമസ് കടുകപ്പള്ളില്‍ അറിയിച്ചു.

You must be logged in to post a comment Login