ഫാദര്‍ മാത്യു വട്ടമറ്റം ക്ലരേഷ്യന്‍ സഭ സുപ്പീരിയര്‍ ജനറല്‍

ഫാദര്‍ മാത്യു വട്ടമറ്റം ക്ലരേഷ്യന്‍ സഭ സുപ്പീരിയര്‍ ജനറല്‍

അമലോത്ഭവമാതാP_ Mathew Vattamattamവിന്റെ മക്കള്‍ എന്നറിയപ്പെടുന്ന ക്ലരേഷ്യന്‍ സഭയുടെ പുതിയ സുപ്പീരിയര്‍ ജനറലായി ഫാദര്‍ മാത്യു വട്ടമറ്റം ചുമതലയേറ്റു. ക്ലരേഷ്യന്‍ സഭയുടെ 13-ാമത്തെ സുപ്പീരിയര്‍ ജനറലായ അദ്ദേഹം ഈ സ്ഥാനത്ത് എത്തുന്ന ആദ്യ ഏഷ്യന്‍ വംശജനാണ്.

1959 ല്‍ പാലാ രൂപതക്കു കീഴിലെ കളത്തൂരിലാണ് ഫാദര്‍ മാത്യു വട്ടമറ്റത്തിന്റെ ജനനം. 1986 ല്‍ വൈദികനായി. കേരളം, കര്‍ണ്ണാടക, തുടങ്ങിയ സ്ഥലങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2003 മുതല്‍ സഭയുടെ ജനറല്‍ കൗണ്‍സിലറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

1849 ല്‍ വിശുദ്ധ ആന്റണി ക്ലാരറ്റ് ആണ് ക്ലരേഷ്യന്‍ സഭ സ്ഥാപിക്കുന്നത്. ഇന്ന് ലോകത്തിലെ 63 ഓളം രാജ്യങ്ങളില്‍ ക്ലരേഷ്യന്‍ സഭ പ്രവര്‍ത്തിക്കുന്നുണ്ട്. 1970 ല്‍ കുറവിലങ്ങാടാണ് സഭയുടെ ഇന്ത്യയിലെ ആദ്യത്തെ ഭവനം സ്ഥാപിക്കപ്പെടുന്നത്.

You must be logged in to post a comment Login