ഫാ. ആന്റോ പൊറുത്തൂറിന് യാത്രാമൊഴി

ഫാ. ആന്റോ പൊറുത്തൂറിന് യാത്രാമൊഴി

anto-poruthurഇന്‍ഡോര്‍: കെനിയയില്‍ മിഷനറിയായി ജീവിച്ച ഫാ. ആന്റോ പൊറുത്തൂരിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഒക്ടോബര്‍ മൂന്നിന് ബ്രെയ്ന്‍ ഹെമറേജിനെ തുടര്‍ന്നാണ് അറുപതുകാരനായ അദ്ദേഹം മരണമടഞ്ഞത്. ഇന്‍ഡോര്‍ ബിഷപ് ചാക്കോ തോട്ടുമാരിക്കല്‍ ശവസംസ്‌കാരശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. അവധിക്കായി നാട്ടിലെത്തിയ ഫാ. പൊറുത്തൂര്‍ ന്യൂഡല്‍ഹിയില്‍ വച്ചാണ് മരണമടഞ്ഞത്. ഡിവൈന്‍ വേര്‍ഡ് സഭാംഗവും തൃശൂര്‍ രൂപതയിലെ പറപ്പൂര്‍ ഇടവകാംഗവുമാണ്.

You must be logged in to post a comment Login