ഫാ. കെ.ജെ തോമസിന്റെ കൊലപാതകം: മൂന്ന് വൈദികര്‍ക്കെതിരായ കേസ് കര്‍ണ്ണാടക ഹൈക്കോടതി റദ്ദാക്കി

ഫാ. കെ.ജെ തോമസിന്റെ കൊലപാതകം: മൂന്ന് വൈദികര്‍ക്കെതിരായ കേസ് കര്‍ണ്ണാടക ഹൈക്കോടതി റദ്ദാക്കി

ബെംഗളൂര്: സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കല്‍ സെമിനാരി റെക്ടര്‍ ഫാ. കെ.ജെ തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു വൈദികരുള്‍പ്പടെ ആറുപേര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസ് കര്‍ണ്ണാടക ഹൈക്കോടതി റദ്ദാക്കി. ആറു പേരുടെയും പങ്ക് തെളിയിക്കുന്ന പുതുതായ തെളിവുകളൊന്നും പോലീസിന് നല്കാനായിട്ടില്ല എന്നതിന്റെ പേരിലാണ് ഇത്.

ഹൈ്‌ക്കോര്‍ട്ടിലെ സിംഗില്‍ ബഞ്ചാണ് ഇത് സംബന്ധിച്ച വിധി പ്രസ്താവിച്ചത്. ഫാ. എ തോമസ്, ഫാ. അന്‍പ് ജോണ്‍, ഫാ. സി സെല്‍വരാജ്, ഫാ. ഐ അന്തപ്പ, റിത്ത റീനി, റാഫേല്‍രാജ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസ് ഫയല്‍ ചെയ്തത്. ഇതില്‍ ഫാ. സെല്‍വരാജ് അടുത്തയിടെ മരണമടഞ്ഞിരുന്നു.

ഭാഷാപരമായ പ്രശ്‌നങ്ങളാണ് സെമിനാരിയുടെ റെക്ടറായിരുന്ന ഫാ. തോമസിന്റെ കൊലപാതകത്തിലേക്ക് വഴിതെളിച്ചതെന്നാണ് പോലീസ് അവകാശപ്പെടുന്നത്. നാലു വൈദികര്‍ക്കെതിരെ ബെംഗളൂര് പോലീസ് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിരുന്നുവെങ്കിലും ബെംഗളൂര്‍ അതിരൂപതയോ കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയോ വൈദികരെ സസ്‌പെന്റ് ചെയ്തിരുന്നില്ല.

You must be logged in to post a comment Login