ഫാ. ക്രിസ്തുദാസിന്റെ മെത്രാഭിഷേകം ഏപ്രില്‍ 3 ന്

ഫാ. ക്രിസ്തുദാസിന്റെ മെത്രാഭിഷേകം ഏപ്രില്‍ 3 ന്

തിരുവനന്തപുരം: ലത്തീന്‍ അതിരൂപത സഹായമെത്രാനായി നിയമിതനായ ഫാ.ക്രിസ്തുദാസ് രാജപ്പന്റെ മെത്രാഭിഷേകച്ചടങ്ങുകള്‍ ഏപ്രില്‍ 3 ഞായറാഴ്ച വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദേവാലയത്തില്‍ നടക്കും. ഫെബ്രുവരിയിലാണ് ഇദ്ദേഹത്തെ തിരുവനന്തപുരം അതിരൂപതയുടെ സഹായമെത്രാനായി നിയമിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്തരവിറക്കിയത്. മേനംകുളത്തെ സെന്റ് വിന്‍സെന്റ് സെമിനാരി റെക്ടറായി സേവനം ചെയ്തുവരികയായിരുന്നു 44 കാരനായ നിയുക്ത മെത്രാന്‍.

മെത്രാഭിഷേകച്ചടങ്ങുകള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ആര്‍ച്ച് ബിഷപ് ഡോ. എം സൂസപാക്യം അറിയിച്ചു. കൊല്ലം രൂപത മെത്രാന്‍ ബിഷപ് സ്റ്റാന്‍ലി റോമന്‍, നെയ്യാറ്റിന്‍കര ബിഷപ് വിന്‍സെന്റ് സാമുവല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദേശം നല്കും.

ഏപ്രില്‍ അഞ്ചിനാണ് സ്വീകരണവും അനുമോദനവും ഒരുക്കിയിരിക്കുന്നത്.

You must be logged in to post a comment Login