ഫാ. ഗബ്രിയേല്‍ അമോര്‍ത്ത് പറഞ്ഞ ഭൂതോച്ചാടന കഥകള്‍

ഫാ. ഗബ്രിയേല്‍ അമോര്‍ത്ത് പറഞ്ഞ ഭൂതോച്ചാടന കഥകള്‍

ഒരിക്കല്‍ ഫാ കാന്‍ഡിഡോ ഒരു പെണ്‍കുട്ടിയെ ഭൂതോച്ചാടനം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് അച്ചന്‍ പിശാചിന്റെ പേരു ചോദിച്ചു.

സെബുലൂണ്‍.

പിശാച് മറുപടി നല്കി.

ഏറെ സമയമെടുത്താണ് അച്ചന്‍ ഭൂതോച്ചാടനം പൂര്‍ത്തിയാക്കിയത്. അതിന് ശേഷം അദ്ദേഹം പെണ്‍കുട്ടിയെ പ്രാര്‍തഥിക്കാനായി പറഞ്ഞുവിട്ടു. ആ പെണ്‍കുട്ടി സക്രാരിക്ക് മുമ്പിലേക്ക് പ്രാര്‍്ത്ഥിക്കാനായി പോയി.

അടുത്തകുട്ടി ഭൂതോച്ചാടനത്തിനായി വന്നു. അച്ചന്‍ അവളിലെ പിശാചിനോടും പേരു ചോദിച്ചു. സെബുലൂണ്‍.

പിശാച് മറുപടി നല്കി.

അപ്പോള്‍ അച്ചന്‍ ചോദിച്ചു. ആദ്യത്തെ പെണ്‍കുട്ടിയിലുള്ള പിശാച് തന്നെയാണോ നീ. എങ്കില്‍ നീയെനിക്ക് ഒരു അടയാളം നല്കുക. ദൈവനാമത്തില്‍ ഞാന്‍ നിന്നോട് കല്പിക്കുന്നു, നീ ഒഴിഞ്ഞുപോയ പെണ്‍കുട്ടിയിലേക്ക് തന്നെ മടങ്ങിക്കൊള്ളുക.

രണ്ടാമത്തെ പെണ്‍കുട്ടി ദീനസ്വരം പുറപ്പെടുവിച്ചു. അപ്പോള്‍ സക്രാരിക്ക് മുമ്പില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടി അതേ ദീനസ്വരം പുറപ്പെടുവിച്ചുതുടങ്ങി.

ബി

You must be logged in to post a comment Login