ഫാ. ജാക്വെസ് ഹാമെലിന്റെ നാമകരണനടപടികള്‍ ത്വരിതഗതിയിലാക്കണമെന്ന് റൗവെന്‍ ആര്‍ച്ച് ബിഷപ്

ഫാ. ജാക്വെസ് ഹാമെലിന്റെ നാമകരണനടപടികള്‍ ത്വരിതഗതിയിലാക്കണമെന്ന് റൗവെന്‍ ആര്‍ച്ച് ബിഷപ്

പാരീസ്: ദിവ്യബലിയര്‍പ്പിക്കുന്നതിനിടയില്‍ തീവ്രവാദികള്‍ കഴുത്തറുത്തുകൊന്ന വൃദ്ധപുരോഹിതന്‍ ഫാ. ജാക്വെസ് ഹാമെസിന്റെ നാമകരണനടപടികള്‍ എത്രയും വേഗത്തിലാക്കണമെന്ന് റൗവന്‍ ആര്‍ച്ച ബിഷപ് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ മരണം നടന്ന ഉടന്‍ തന്നെ ആര്‍ച്ച് ബിഷപ് ഡൊമനിക് ലെബ്രൂന്‍ നാമകരണനടപടികള്‍ ആരംഭിക്കാന്‍ താന്‍ സന്നദ്ധനാണെന്ന് അറിയിച്ചിരുന്നു.

കാരണം ഫാ. ഹാമെസിനെ രക്തസാക്ഷിയായിട്ടാണ് പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ വിശുദ്ധപദവിയിലെത്താന്‍ വേണ്ടി അദ്ദേഹത്തിന്റെ മധ്യസ്ഥതയില്‍ അത്ഭുതം നടക്കണം എന്ന പൊതു നിയമം നടപ്പില്‍ വരുത്തേണ്ട ആവശ്യവുമില്ല. ക്രിസ്തുവിലുള്ള തന്റെ വിശ്വാസത്തിന് വേണ്ടിയാണ് ഫാ. ഹാമെസ് ജീവത്യാഗം നടത്തിയത്. ആര്‍ച്ച് ബിഷപ് പറഞ്ഞു.

You must be logged in to post a comment Login