ഫാ.ജിയോ കടവി കത്തോലിക്കാ കോണ്‍ഗ്രസ് ഡയറക്ടര്‍

ഫാ.ജിയോ കടവി കത്തോലിക്കാ കോണ്‍ഗ്രസ് ഡയറക്ടര്‍

കൊച്ചി: കത്തോലിക്കാ കോണ്‍ഗ്രസിന്റെ കേന്ദ്ര ഡയറക്ടറായി ഫാ. ജിയോ കടവി നിയമിതനായി. തൃശൂര്‍ അതിരൂപത വൈസ് ചാന്‍സലര്‍, പി ആര്‍ഒ, കെസി വൈഎം ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്തുവരികയായിരുന്നു.

കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന സ്വീകരണത്തില്‍ പ്രസിഡന്റ് വി. വി അഗസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് രൂപതകളില്‍ ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ മാലിന്യനിര്‍മ്മാര്‍ജ്ജന പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു.

You must be logged in to post a comment Login