ഫാ. ജെയിംസ് മഞ്ഞാക്കലിന് യൂറോപ്പില്‍ പ്രവേശനം നിഷേധിച്ചു

ഫാ. ജെയിംസ് മഞ്ഞാക്കലിന് യൂറോപ്പില്‍ പ്രവേശനം നിഷേധിച്ചു

മിന്‍സ്‌ക്ക്: ഇന്ത്യയിലെ പ്രഗത്ഭരായ ധ്യാനഗുരുക്കന്മാരില്‍ ഒരാളായ ഫാ. ജെയിംസ് മഞ്ഞാക്കലിന് ബെലാറൂസിന്‍ ഗവണ്‍മെന്റ് യൂറോപ്പില്‍ പ്രവേശിക്കാനുള്ള അനുവാദം നിഷേധിച്ചു. ജൂലൈ 22 മുതല്‍ 24 വരെ വോള്‍ക്കോവ്‌സക്കി ജില്ലയിലെ റോസ് പാരീഷില്‍ ധ്യാനം നടത്താന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു. ഗ്രോണ്ടോ രൂപതയാണ് ഫാ. ജെയിംസ് മഞ്ഞാക്കലിന്റെ സന്ദര്‍ശനത്തിന് അനുവാദം ചോദിച്ചുകൊണ്ട് അധികാരികളെ സമീപിച്ചത്. എന്നാല്‍ അധികാരികള്‍ അപേക്ഷ നിരസിക്കുകയായിരുന്നു.

കഴിഞ്ഞവര്‍ഷം ഫാ. ജെയിംസ് മഞ്ഞാക്കല്‍ ഇവിടെയെത്തുകയും സുവിശേഷപ്രഘോഷണം നടത്തുകയും ചെയ്തിരുന്നു. അന്ന് യാതൊരു വിലക്കുകളും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. എന്നാല്‍ കാരണം ബോധിപ്പിക്കാതെയാണ് ഇത്തവണ അദ്ദേഹത്തിന്റെ പ്രവേശനം സര്‍ക്കാര്‍ നിഷേധിച്ചത്. ഗ്രോണ്ടോ രുപത വക്താവ് ഫാ. സോളോബുഡ അറിയിച്ചു.

അടുത്ത വര്‍ഷം പുതിയ അപേക്ഷ സമര്‍പ്പിക്കുമെന്നും ഫാ. ജെയിംസിന് വീണ്ടും ബെലാറസില്‍ വരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബെലാറുസിന്‍ ഗവണ്‍മെന്റ് പ്രത്യേകമായ ഒരു വിശദീകരണവുമില്ലാതെ പോളീഷ് കത്തോലിക്കാ വൈദികനായ ഫാ. ആന്ദ്രെസ് സ്റ്റോപ്യാറയുടെ ഇടവക സേവനം നിര്‍ത്തലാക്കിയിരുന്നു.

അറുപതുകാരനായ ഫാ. ജെയിംസ് മഞ്ഞാക്കല്‍ മിഷനറീസ് ഓഫ് സെന്‌റ് ഫ്രാന്‍സിസ് ദ സാലസ് സഭാംഗമാണ്. വിശാഖപ്പട്ടണത്തായിരുന്നു വൈദികനായുള്ള ആദ്യ സേവനം. പിന്നീട് കേരളത്തിലേക്ക് മടങ്ങിവന്നു. 1973 ല്‍ ആയിരുന്നു വൈദികനായത്. 1976 ല്‍ ധ്യാനശുശ്രൂഷ ആരംഭിച്ചു. 1989 ല്‍ അദ്ദേഹംകാരിസ് ഭവന്‍ എന്ന ധ്യാനകേന്ദ്രം സ്ഥാപിച്ചു.

അറബ് രാജ്യങ്ങളില്‍ സുവിശേഷം പ്രസംഗിച്ചതിന്റെ പേരില്‍ അദ്ദേഹം നിരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുമുണ്ട്.

You must be logged in to post a comment Login