ഫാ. ജേക്വസിന്റെ തിരുശേഷിപ്പ് വത്തിക്കാന്‍ ദേവാലയത്തില്‍ സൂക്ഷിക്കും

ഫാ. ജേക്വസിന്റെ തിരുശേഷിപ്പ് വത്തിക്കാന്‍ ദേവാലയത്തില്‍ സൂക്ഷിക്കും

വത്തിക്കാന്‍ സിറ്റി: ദിവ്യബലി അര്‍പ്പിച്ചുകൊണ്ടിരിക്കെ ഐഎസ് തീവ്രവാദികള്‍ കൊലപ്പെടുത്തിയ ഫാ. ജേക്വസ് ഹാമെല്‍ കൊല്ലപ്പെടുന്നതിനു മുന്‍പ് അവസാനമായി വായിച്ച പുസ്തകം റോമിലെ സെന്റ് ബെര്‍ത്തലോമിയ ബസിലക്കയിലേക്ക് മാറ്റി. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ട്‌ രക്തസാക്ഷികളായവരുടെ തിരുശേഷിപ്പുകള്‍ക്കൊപ്പമാണ് ബസിലക്കയില്‍ ഫാ. ജേക്വസിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്നത്.

റൗവേന്‍ ആര്‍ച്ച്ബിഷപ്പ് മോണ്‍. ഡൊമിനിക് ലെബ്രുനും രണ്ടു സന്യാസിനികളും, ഫാ. ജേക്വസിന്റെ രണ്ട് അനന്തിരവന്മാരും ചേര്‍ന്നാണ് പുസ്തകം റോമിലെത്തിച്ചത്. റോമില്‍ വച്ച് നടത്തിയ ചെറുചടങ്ങിലാണ് പുസ്തകം ബസിലക്കയിലേക്ക് മാറ്റിയത്.

ഫാ. ജേക്വസിനെ സഭയിലെ രക്തസാക്ഷിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിശേഷിപ്പിച്ചത് കഴിഞ്ഞയാഴ്ച കാസാ സാന്താമാര്‍ത്തയില്‍ നടത്തിയ അനുസ്മരണ ദിവ്യബലിക്കിടെയാണ്. ഫാ. ജേക്വസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ക്ക് രൂപതയില്‍
തുടക്കം കുറിച്ചതായി ആര്‍ച്ച്ബിഷപ്പ് പറഞ്ഞു.

You must be logged in to post a comment Login